തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ആര്‍എസ്എസ്-ബിജെപി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ആര്‍എസ്എസ്-ബിജെപി . പാലക്കാട് കണ്ണന്പ്രയില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വിജയത്തിന് നന്ദിയറിയാക്കാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വടിവാളും മാരകായുധങ്ങളുമായി കൊലവിളി നടത്തി ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരി എട്ടാം വാര്‍ഡില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബുവിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെയാണ് വടിവാളും ഇരുന്പു ദണ്ഡുകളുമായി ആര്‍എസ്എസ്-ബിജെപി അക്രമി സംഘം ആക്രമണം നടത്തിയത്.

കിഴക്കുമുറിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രകടനമായി വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദിയറിക്കാനെത്തുന്‌പോഴായിരുന്നു അതിക്രമം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമി സംഘം വടിവാള്‍ വീശി..

ആര്‍എസ്എസുകാരായ രതീഷ്, രാജേഷ്, രാഹുല്‍, അനീഷ്, രാജീവ്, ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഐഎം പ്രവര്‍ത്തകരായ സുഭാഷ്, സുരേഷ് ബാബു എന്നിവര്‍ക്ക് പരുക്കേറ്റു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് മടങ്ങിയതോടെയാണ് സംഘര്‍ഷമൊഴിവായത്.

കണ്ണമ്പ്ര പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ജനങ്ങള്‍ അവിശുദ്ധ സഖ്യം തള്ളിയതോടെ 16ല്‍ 15 സീറ്റും വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.

ജനകീയ വിധിയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഭവത്തില്‍ സിപിഐഎം വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News