തണുപ്പുള്ള രാത്രിയില്‍ ക്ഷേത്രത്തില്‍ കയറി മോഷണം നടത്തി കള്ളന്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

തണുപ്പുള്ള രാത്രിയില്‍ ക്ഷേത്രത്തില്‍ കയറി മോഷണം നടത്തി കള്ളന്‍. എന്നാല്‍ പിന്നീടുണ്ടായതാകട്ടെ നാടകീയ സംഭവങ്ങളും. മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഇവിടുത്തെ ലാല്‍ബായ് – ഫൂല്‍ബായ് മാതാ ക്ഷേത്രത്തിലാണ് കള്ളന്‍ മോഷണത്തിനെത്തിയത്.

തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് കൊള്ള മുതലുമായി രക്ഷപെടേണ്ട കള്ളന്‍ പുറത്തെ തണുപ്പ് കാരണം ക്ഷേത്രത്തിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

ക്ഷേത്ര പരിസരത്ത് കണ്ട കട്ടിലില്‍ കയറി സുഖമായി ഉറങ്ങിയ കള്ളന്‍ രാവിലെ കണ്ണു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് പൊലീസിനെയാണ്. ക്ഷേത്രത്തിലെ പൂജാരിയാണ് പൊലീസിനെ വിവരമറിയിച്ചത്.

കള്ളനെ പൊലീസ് തട്ടിയുണര്‍ത്താന്‍ നോക്കിയെങ്കിലും എനിക്ക് ഇനിയും ഉറങ്ങണം, പുറത്ത് നല്ല തണുപ്പെന്നാണ് കള്ളന്‍ പറഞ്ഞ മറുപടി. തുടര്‍ന്ന് അയാളെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലെത്തിയ കള്ളന് തന്റെ പേരോ വ്യക്തിത്വമോ ഓര്‍മയുണ്ടായിരുന്നില്ലെന്നും പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചതെന്നും പോലീസ് പറഞ്ഞു. അതേസമയം അത് ക്ഷേത്രത്തിലെ ദേവത നല്‍കിയ സിക്ഷയാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel