തൃശൂര്‍ കോര്‍പ്പറേഷനില്‍ കയറാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍, മര്യാദയ്ക്ക് വഴി നടക്കാമെന്ന് വിചാരിക്കേണ്ട; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭീഷണിയുമായി ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന്‍.

കുട്ടന്‍കുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ 241 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.

ഇത്തവണ കോര്‍പ്പറേഷനില്‍ കയറ്റാന്‍ തന്നെ അനുവദിച്ചിട്ടില്ലെങ്കില്‍, കോര്‍പ്പറേഷന് പുറത്ത് ഇനി ഇവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല.

അതിശക്തമായ പ്രക്ഷോഭവും, അതിശക്തമായ സംഘടനാപരമായിട്ടുള്ള ചുമതലയുമായി ഈ കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ കയറാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍, മര്യാദയ്ക്ക് വഴി നടക്കാമെന്ന് വിചാരിക്കേണ്ടന്ന ഭീഷണി മുഴക്കിയത്.

രാഷ്ട്രീയപരമായി ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയപരമായി സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താനാകില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News