അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇളയരാജ’. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഇളയരാജയ്ക്ക് ലഭിച്ചു

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ച കഥാപാത്രത്തെ തന്നതിന് ഇളയരാജയുടെ സംവിധായകന്‍ മാധവ് രാമദാസിനോടും, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരോടും ഗിന്നസ് പക്രു നന്ദി അറിയിച്ചു.

പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച ഒരു സംവിധായകനൊപ്പം സിനിമ ചെയ്യാനും, നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ച ചിത്രമാണിതെന്നും അദ്ദേഹം പറയുന്നു.

ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫസ്റ്റിവലില്‍ ആദ്യത്തെ ഒരു അംഗീകാരം കൂടിയാണിത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗിന്നസ് പക്രു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗിന്നസ് പക്രുവിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

We are proud to share a happy news . Our movie ‘ILAYARAJA’ achieved 3 awards in Ahmedabad International Children Film…

Posted by Guinnespakru on Thursday, 17 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News