ആ വൈറല്‍ സ്ഥാനാര്‍ത്ഥിയെ എട്ടുനിലയില്‍ പൊട്ടിച്ചത് ഇടതിന്റെ കര്‍ഷക സ്ത്രീ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബുവിനെ തോല്‍പ്പിച്ചത് ഇടതിന്റെ സ്ഥാനാര്‍ത്ഥി സികെ ലതാകുമാരിയാണ്.

12842 വോട്ടുകള്‍ മാത്രമാണ് വിബിത ബാബുവിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം നേടി. ഒരു പൊതുപ്രവര്‍ത്തകയ്ക്കൊപ്പം മികച്ചൊരു കര്‍ഷകയെന്ന ഖ്യാതിയും സികെ ലതാകുമാരി നേടിയിട്ടുണ്ട്.

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, അങ്കണ വാടി അധ്യാപിക, സിഐടിയു മുന്‍ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ക്ക് ശേഷമാണ് വാര്‍ഡ് പ്രതിനിധിയായി ലതാകുമാരി രംഗത്തിറങ്ങുന്നത്.

28 വര്‍ഷമായി തരശായിക്കിടന്ന 47 ഏക്കറില്‍ നിന്ന് 60 ടണ്‍ നെല്ലാണ് അന്ന് ലതാകുമാരിയും സംഘവും കൊയ്തെടുത്തത്. ഭര്‍ത്താവ് വി ആര്‍ സജിയും മക്കളായ സജിന, അജ്ഞന, മരുമകന്‍ സുജിത് എന്നിവരും ലതാകുമാരിക്കൊപ്പം പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News