വനിതാ സ്ഥാനാർഥിയുടെ വീട് കയറി ആക്രമിച്ച ബിജെപി പ്രവർത്തകന്‍ പിടിയിൽ

പൂയപ്പള്ളി : വെളിയം പഞ്ചായത്തിലെ ചെപ്ര വാർഡിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സുമ സുരേഷിനെ വീട്ടിൽ കടന്നുകയറി സ്ഥാനാർഥിയേയും ഭർത്താവിനെയും വീട്ടുകാരെയും ഉപദ്രവിച്ച കേസിലെ പ്രതി പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. ഓടനാവട്ടം തുറവൂർ അരുൺ ഭവനിൽ ആർ.എസ്.എസ്, ബിജെപി പ്രവർത്തകനായ അനീഷിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വിജയാഹ്ലാദത്തിന്റെ മറവിൽ സ്ഥാനാർഥിയുടെ വീട്ടിൽ അമിട്ട് പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സ്ഥാനാർത്ഥിയേയും ഭർത്താവിനെയും വീട്ടുകാരെയും വീട്ടിൽ കയറി പ്രതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമിച്ചത് പ്രതികൾ ബിജെപി പ്രവർത്തകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News