തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടിയത് 96 അസംബ്ലി മണ്ഡലങ്ങളില്‍

തദേശ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം പുറത്ത് വന്നതോടെ 96 അസംബ്‌ളി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടിയിരിക്കുന്നത്. കേവലം 39 മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മേധാവിത്വം ഉളളത്. നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ വിധിയെഴുത്ത് ഉണ്ടാവുന്ന ജില്ലാ പഞ്ചായത്ത് ഫലം പരിശോധിച്ചാലാണ് ഈ യാത്ഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയുന്നത്.

ജില്ലാ പഞ്ചായത്തിലെ ഫലം അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ 96 അസംബ്‌ളി മണ്ഡലങ്ങള്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. യുഡിഎഫിനാവട്ടെ 39 നിയോജക മണ്ഡലങ്ങളിലാണ് മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞത്. മൂന്നാം ശക്തിയാകുമെന്ന് വീരവാദം മുഴക്കുന്ന ബിജെപിക്കാവട്ടെ നേമത്ത് മാത്രമാണ് വ്യക്തമായ മുന്‍കൈ ഉളളത്.

പാലക്കാടും ,മഞ്ചേശ്വരത്തും യുഡിഎഫും ബിജെപിയും തമ്മില്‍ ഒപ്പത്തിനെപ്പമാണ്. ഇടുക്കി ,നാദാപുരം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും, യുഡിഎഫും തമ്മില്‍ ഒപ്പത്തിനൊപ്പമാണ്. കാസര്‍ഗോഡ് ജില്ലയില്‍ ഉദുമയില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം ബാക്കിയെല്ലാം എല്‍ഡിഎഫിന് തന്നെ. കണ്ണൂര്‍ ജില്ലയില്‍ പരബരാഗത ശക്തി കേന്ദ്രമായ ഇരിക്കൂര്‍ പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രം യുഡിഎഫ്,ബാക്കി മുഴുവന്‍ ഇടത് മുന്നണിക്കൊപ്പം തന്നെ.

വയനാട്ടില്‍ മാനന്തവാടി ,സുല്‍ത്താന്‍ ബത്തേരിയും തദേശ ഫലം അനുസരിച്ച് യുഡിഎഫിനെ തുണയ്ക്കുന്നു. കോഴിക്കോട് ജില്ലയില്‍ കൊടുവളളി, തിരുവാമ്പാടി എന്നീ മണ്ഡലങ്ങളില്‍ മാത്രം യുഡിഎഫ് മേല്‍കൈ.എകെ മുനീറിന്റെ കോഴിക്കോട് സൗത്ത് അടക്കം
ബാക്കി 11 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മേധാവിത്വം പുലര്‍ത്തുന്നു. മലപ്പുറത്ത്, പൊന്നാന്നി ,തവനൂര്‍, പെരിന്തല്‍മണ്ണ എന്നീവ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നു.

ബാക്കി 13 മണ്ഡലങ്ങളിലും യുഡിഎഫ് ഭൂരിപക്ഷം.പാലക്കാട് ജില്ലയില്‍ മണാര്‍ക്കാട് മാത്രം യുഡിഎഫിനെ തുണയ്ക്കുന്നു.10 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തേരോട്ടം തന്നെ. തൃശൂരില്‍ ചാലക്കുടി യുഡിഎഫിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ,അനില്‍ അക്കരയുടെ
വടക്കാംഞ്ചേരി അടക്കം ബാക്കി 12 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് അധിപത്യം തുടരുന്നു.

എറണാകുളത്ത് കോതമംഗലത്തും ഇടതിന് തന്നെയാണ് മേല്‍ക്കൈ. കോതമംഗലം മുന്‍സിപ്പാലിറ്റിയിലും ഗ്രാമപ്പഞ്ചായത്തിലും എല്‍ഡിഎഫ് വിജയം കൈവരിക്കുകയായിരുന്നു.
വിഡി സതീശന്റെ പറവൂര്‍, കൊച്ചി, തൃപ്പുണിത്തുറ, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മേല്‍കൈ പുലര്‍ത്തുന്നു. കുന്നത്ത്‌നാട്ടില്‍ ട്വന്റി ട്വന്റിക്കാണ് അനുകൂലം. ഇടുക്കിയില്‍ തൊടുപ്പുഴ മാത്രം യുഡിഎഫ് , ബാക്കി മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെ.കോട്ടയത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്.

പുതുപളളി ചങ്ങാനാശേരി മാത്രം യുഡിഎഫ് ഭൂരിപക്ഷം നേടി്യപ്പോള്‍ ശക്തി ദുര്‍ഗ്ഗങ്ങളായ പാല, കടുത്തുരുത്തി, കോട്ടയം, കാഞ്ഞിരപളളി അടക്കം മറ്റെല്ലാം മണ്ഡലങ്ങളിലും എല്‍ഡിഎഫ് തേരോട്ടമാണ് നടത്തിയത്. ആലപ്പുഴയില്‍ ഹരിപ്പാട് മാത്രം യുഡിഎഫ് നേടിയപ്പോള്‍ ബാക്കിയെല്ലാം എല്‍ഡിഎഫിനൊപ്പം നിലകൊളളുന്നു.

പത്തനംതിട്ടയില്‍ ആറന്‍മുളയില്‍ മാത്രം നേരിയ യുഡിഎഫ് മുന്‍തൂക്കം നേടിയപ്പോള്‍ ബാക്കിയെല്ലാം എല്‍ഡിഎഫിനൊപ്പം തന്നെ കൊല്ലത്ത് ചാത്തന്നൂരും, ചവറയും മാത്രം യുഡിഎഫിനൊപ്പം നിലനിള്‍ക്കുമ്പോള്‍ ബാക്കിയെല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം ആണ് തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രം നേരിയ യുഡിഎഫ് മുന്‍തൂക്കം ഉണ്ടാവുമ്പോള്‍ നേമത്ത് ബിജെപിക്ക് ആണ് മുന്‍കൈ, ബാക്കിയെല്ലാ മണ്ഡലത്തിലും എല്‍ഡിഎഫ് മേധാവിത്വം പുലര്‍ത്തുന്നു.

കേരളത്തിന്റെ രാഷ്ടീയ ഘടനയുടെ സന്തുലനം തന്നെ മാറ്റി മറിക്കുന്ന ജില്ലാ പഞ്ചായത്ത് ഫലം അത്യന്തികമായി പ്രതിപക്ഷ നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ 100 ന് സീറ്റിന് അടുത്ത് മേധാവിത്വം ഉണ്ടായിരുന്ന യുഡിഎഫാണ് ഒരു വര്‍ഷത്തിനിടെ തകര്‍ന്ന് അടിഞത്.

നിയമസഭ തിരഞ്ഞെടുപ്പിന് വിസില്‍ മുഴങ്ങാങ്ങാന്‍ 100 താഴെ ദിവസം മാത്രം ബാക്കി നിള്‍ക്കെ വിവിധ നിയോജക മണ്ഡലങ്ങളിലെ ഫലം പരിശോധിച്ചാല്‍ അത് യുഡിഎഫിന്റെ ഉറക്കം കെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News