തെരഞ്ഞെടുപ്പ്; തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിച്ച് ഫലപ്രഖ്യാപനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ നേടിയ ഗ്രാമപഞ്ചായവാര്‍ഡുകളേക്കാള്‍ 451 വാര്‍ഡുകള്‍ യു.ഡി.എഫിന് ഇത്തവണ കുറവാണ്.

കഴിഞ്ഞ തവണയേക്കാള്‍ കൂടുതല്‍ പഞ്ചായത്ത് ഭരണസമിതികളില്‍ അധികാരം ലഭിച്ചിട്ടുണ്ടെന്നും ഇത് അടിത്തറ ശക്തിപ്പെട്ടതിന്റെ ശതളിവായിരുന്നൂവെന്നുമാണ് യു.ഡി.എഫ് അവകാശവാദം.

2010 ലേതിന് സമാനമായ വന്‍ മേല്‍കൈ പ്രതീക്ഷിച്ചാണ് തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇത്തവണ കച്ചമുറുക്കിയത്. 582 പഞ്ചായത്തുകളും, 92 ബ്ലോക്ക് പഞ്ചായത്തും, എട്ട് ജില്ലാ പഞ്ചായത്തും , 39 നഗരസഭകളും, 2 കോര്‍പ്പറേഷനുകളും നേടി മിന്നുന്ന വിജയമാണ് ആണ് യുഡിഎഫ് നേടിയത്. പ്രതിപക്ഷത്ത് ഇരിക്കുന്നതിന്റെ അനുകൂല്യം യുഡിഎഫിന് ലഭിച്ചു. അന്ന് എല്‍ഡിഎഫിന് 384 പഞ്ചായത്തുകളില്‍ മാത്രമാണ് ഭരിക്കാന്‍ അവസരം ലഭിച്ചത്.

60 ബ്ലോക്ക് പഞ്ചായത്തുകളും, ആറ് ജില്ലാ പഞ്ചായത്തുകളും, 21 നഗരസഭകളും 3 കോര്‍പ്പറേഷനുകളും മാത്രമാണ് അന്ന് എല്‍ഡിഎഫിന് ലഭിച്ചത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ തദേശ തിരഞ്ഞെടുപ്പില്‍ സ്വഭാവികമായും ലഭിക്കേണ്ട കുതിപ്പ് യുഡിഎഫിന് ലഭിച്ചില്ലെന്ന് മാത്രമല്ല വന്‍ തകര്‍ച്ചയും നേരിട്ടു.

നാലര വര്‍ഷം സര്‍ക്കാരിനെതിരെ കൊടുമ്പിരിക്കൊണ്ട ഹാലിളക്കം നടത്തിയിട്ടും ഇത്തവണ ലഭിച്ചത് ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 5873 സീറ്റുകള്‍ ആണ് . 2015 ലെ തദേശ തിരഞ്ഞെടുപ്പില്‍ 6324 വാര്‍ഡുകള്‍ ലഭിച്ചടുത്താണ് ഈ തലകുത്തി വീഴ്ച്ച. 2015 നെ അപേക്ഷിച്ച് ഇത്തവണ 451 വാര്‍ഡുകള്‍ യുഡിഎഫിന് ഇത്തവണ നഷ്ടമായി .

എന്നാല്‍ എല്‍ഡിഎഫിന് ഇത്രയധികം വിവാദം ഉണ്ടായിട്ട് പോലും 360 വാര്‍ഡുകള്‍ മാത്രമാണ് 2015 നഷ്ടമായത്. ബ്ലോക്ക് പഞ്ചായത്തില്‍ 917 ഡിവിഷനുകളില്‍ ജയിച്ച 2015 നെ അപേക്ഷിച്ച്190 സിറ്റിംഗ് ഡിവിഷനുകള്‍ യുഡിഎഫിന് നഷ്ടമായി. എന്നാല്‍ 2015 1088 ബ്ലോക്ക് ഡിവിഷനുകള്‍ ജയിച്ച എല്‍ഡിഎഫ് ആവട്ടെ അഞ്ച് വര്‍ഷത്തിനിടിയില്‍ 174 ഡിവിഷനുകള്‍ പിടിച്ചെടുത്തു.

1267 ബ്ലോക്ക് ഡിവിഷനുകള്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ കൈവശം ഉണ്ട്. 2010 ല്‍ 582 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന യുഡിഎഫിന് 2015 അത് 342 ആയി കുറഞ്ഞു, ഇത്തവണ 33 ഗ്രാമപഞ്ചായത്തുകള്‍ അധികമായി നേടാന്‍ കഴിഞ്ഞു.എന്നാല്‍ 2010 ലെ സമ്പൂര്‍ണ മേധാവിത്വം നേടാന്‍ കഴിഞ്ഞില്ല.

92 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന യുഡിഎഫിന് അത് 54 പഞ്ചായത്ത് ആയി കുറഞ്ഞു. ഇത്തവണയാവട്ടെ അത് വീണ്ടും കുറഞ്ഞ് 44 ആയി. 2010 ല്‍ 8 ജില്ലാ പഞ്ചായത്ത് ഭരിച്ച യുഡിഎഫ് 2015 ല്‍ അത് 7എണ്ണമായി ഇത്തവണ 2 എണ്ണത്തിലേക്ക് ചുരുങ്ങി. ഈ വസ്തുകള്‍ ആകെ മുന്നിലുണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാ്കുകയാണ് പ്രതിപക്ഷനേതാക്കള്‍. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയപ്പോള്‍ അതിനെ മറികടക്കാന്‍ വസ്തുതയുമായി പുലകാലബന്ധം ഇല്ലാത്ത കണക്കുകള്‍ നിരത്തുന്നത് യുഡിഎഫിനെ കൂടുതല്‍ അപഹാസ്യമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News