പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവം; പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സംഭവത്തില്‍ സി പി ഐ എമ്മും, കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന് പിന്നാലെയാണ് നഗരസഭ കാര്യാലയം കയ്യേറി ജയ് ശ്രീറാം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഫ്‌ലെക്‌സുയര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ മതവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ വര്‍ഗ്ഗീയധ്രുവീകരണം നടത്താനായി നടത്തിയ ശ്രമം വിവാദമായിരിക്കുകയാണ്.

പാലക്കാട് നഗരസഭയില്‍ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് ആര്‍എസ്സ് എസ്സ് -ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയം കൈയ്യേറിയത്. ബിജെപി ആര്‍എസ്എസ് കൊടികളുമായി നഗരസഭയില്‍ കയറിയതിന് പിന്നാലെ ജയ്ശ്രീറാം ഫ്‌ലെക്‌സുയര്‍ത്തുകയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ പ്രചാരണങ്ങള്‍ നടത്തരുതെന്നിരിക്കെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം ഫ്‌ലെക്‌സുയര്‍ത്തിയത്.

പാലക്കാട് നഗരസഭയിലെ വോട്ടെണ്ണല്‍ കേന്ദ്രമായിരുന്നു നഗരസഭ. രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നഗരസഭക്കകത്തേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയം കൈയ്യേറിയത്.

ബിജെപി സംസ്ഥാന നേതാക്കളുടെയുള്‍പ്പെടെ അറിവോടെ അവരുടെ സാന്നിധ്യത്തിലാണ് നിയമലംഘനം. ഇതിനിടെ പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണ് പാലക്കാടാണെന്ന പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News