ജയ് ശ്രീറാം ഫ്ലക്സ് ഉയര്‍ത്തി സംഘികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിയേയും സംഘപരിവാറിനേയും സോഷ്ല്‍മീഡിയ ട്രോളി കൊക്കുകയാണ്.

പല രീതിയിലുമുള്ള ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്രയായിട്ടും മതിയായില്ലേ എന്നും ട്രോളുകളുണ്ട്.

അതേസമയം ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സംഭവത്തില്‍ സി പി ഐ എമ്മും, കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന് പിന്നാലെയാണ് നഗരസഭ കാര്യാലയം കയ്യേറി ജയ് ശ്രീറാം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഫ്ലെക്സുയര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ മതവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ വര്‍ഗ്ഗീയധ്രുവീകരണം നടത്താനായി നടത്തിയ ശ്രമം വിവാദമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News