തോറ്റാല്‍ തോറ്റെന്നു പറയുന്നതാണ് അന്തസ്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി.

തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസെന്നും ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാര്‍ ഇന്ന് കോണ്‍ഗ്രസിലില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോല്‍വി അംഗീകരിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരസ്യമായി ആഞ്ഞടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here