ഫണ്ട് വിതരണത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡൻ്റിനെ കത്തി കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മോഹനനാണ് കുത്തേറ്റത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മേല്‍കമ്മിറ്റിയില്‍ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്.

പരിക്കേറ്റ മോഹനന്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വരാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന്‍ പറഞ്ഞത്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇദ്ദേഹം മുക്കം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News