മലപ്പുറം തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ് ആക്രമണം

മലപ്പുറം തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ് ആക്രമണം. ആമയൂർ ചക്കിങ്ങൽകണ്ടി ശിവദാസനെ കോൺഗ്രസ് പ്രവർത്തകനായ കാര അയ്യപ്പൻ ആണ് വീട്ടിൽ കയറി കുത്തിയത്.

കോൺഗ്രസ് പ്രവർത്തകനായിരുന്ന ശിവദാസൻ ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല സമീപനമെടുത്തത് ചോദ്യം ചെയ്താണ് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിയത്.

ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശിവദാസനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News