തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍

2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം. ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ വോട്ടുകളിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റം.

എല്‍ഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. വോട്ടിംഗ് ശതമാനത്തിലും വന്‍ വര്‍ധനവാണ് എല്‍ഡിഎഫ് നേടിയത്. എല്‍ഡിഎഫ് 41.55 % ജനങ്ങളുടെ പിന്തുണ നേടിയപ്പോള്‍ യുഡിഎഫിന് 37.14 ശതമാനം മാത്രം.
എന്‍ഡിഎയ്ക്കും വന്‍ തിരിച്ചടി. ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനേക്കാള്‍ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ ഇടിവ്. എന്‍ ഡിഎയുടെ വോട്ടംഗ് ശതമാനം 14.52 ല്‍ ഒതുങ്ങി.

2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നേടിയപ്പോള്‍ 38 മണ്ഡലങ്ങളില്‍ മാത്രമായി യുഡിഎഫ് ഒതുങ്ങുന്നതാണ് കാ‍ഴ്ച്ച. എന്‍ഡിഎയ്ക്ക് ആകട്ടെ 1 നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് മുന്‍തൂക്കം ലഭിച്ചത്.

ക‍ഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. 2016 ല്‍ 91 നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിപക്ഷത്തില്‍ നിന്നാണ് 101 ലേക്കുള്ള എല്‍ഡിഎഫിന്‍റെ മുന്നേറ്റം. യുഡിഎഫാകട്ടെ 47 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 38 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അനുസരിച്ച് യുഡിഎഫിന് 123 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടായിരുന്നിടത്താണ് 2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ 38 ലേക്ക് ചുരുങ്ങിയത്. എല്‍ഡിഎഫാകട്ടെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 101 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വലിയ മുന്നേറ്റമാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News