കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് യുവാക്കള്‍ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടി

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി യുവനടിയുടെ പരാതി.
കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം നടന്നത്.

തന്നെ അപമാനിക്കാൻ ശ്രമം നടന്നെന്ന് സമൂഹമാധ്യമത്തിലൂടെയാണ് നടി വെളിപ്പെടുത്തിയത്.ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്.

കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. തന്‍റെ ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനൊരുങ്ങി. ഇതിനായി പൊലീസ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here