2020ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോളര്‍ പുരസ്കാരം റോബര്‍ട്ട് ലെവന്‍റോവ്സ്കിക്ക്. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പുരസ്കാരം.
ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് സുവര്‍ണ നേട്ടം ലെവന്‍ഡോവസ്കി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് റൊണാള്‍ഡോയാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയി കൂടിയായ മെസി മൂന്നാം സ്ഥാനത്താണ്. ബയണിനുവേണ്ടി 52 മത്സരങ്ങളിൽ നിന്നായി 60 ഗോളുകളാണ് ലെവൻഡോവ്സ്കി ഇക്കാലയളവിൽ നേടിയത്.
ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോണ്‍സ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി.
ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്‍റെ കോച്ചായ സറീന വീഗ്‍മാനാണ്.
- മികച്ച ഗോളി (പുരുഷൻ): മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് – ജർമനി)
- മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാൻസ്)
- മികച്ച ഗോൾ: സൺ ഹ്യൂങ് മിൻ (ടോട്ടനം – ദക്ഷിണ കൊറിയ)
- മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്‌മാൻ (ഹോളണ്ട് ദേശീയ ടീം)
- മികച്ച പുരുഷ ടീം കോച്ച്: യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)
- ∙ഫാൻ പുരസ്കാരം: മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ
ബ്രസീല്‍ ക്ലബ്ബായ റെസിഫെയുടെ മാരിവാള്‍ഡോ ഫ്രാന്‍സിസ്കോ ഡാ സില്‍വയ്ക്കാണ് ഫിഫ ഫാന്‍ പുരസ്കാരം ലഭിച്ചത്. തന്‍റെ ടീമിന്‍റെ ഹോം മത്സരങ്ങള്‍ കാണാനായി 60 കിലോമീറ്ററാണ് മാരിവാള്‍ഡോ നടന്ന് എത്തുന്നത്.
അന്തരിച്ച ഇതിഹാസ താരങ്ങളായ അര്‍ജന്‍റീനയുടെ ഡിയഗോ മറഡോണയ്ക്കും ഇറ്റലിയുടെ പൗളോ റോസിക്കും ആദരമര്‍പ്പിച്ച ശേഷമാണ് ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Get real time update about this post categories directly on your device, subscribe now.