കേന്ദ്ര ഏജന്‍സികള്‍ക്കും മാധ്യമങ്ങളുടെ അസാധാരണമായ കരുനീക്കങ്ങള്‍ക്കും ബഹുഭൂരിപക്ഷം മലയാളികളെയും സ്വാധീനിക്കാനായില്ല; സക്കറിയ

കേന്ദ്ര ഏജന്‍സികളുടെ രംഗപ്രവേശവും മാധ്യമങ്ങളുടെ അസാധാരണമായ കരുനീക്കങ്ങള്‍ക്ക് ബഹുഭൂരിപക്ഷം മലയാളികളെയും സ്വാധീനിക്കാന്‍ ക‍ഴിയാതെ പോയ തിരഞ്ഞെടുപ്പാണ് ക‍ഴിഞ്ഞ് പോയതെന്ന് എ‍ഴുത്തുകാരനായ സക്കറിയ. ലൈഫ് മിഷൻ നിർത്തലാക്കുമെന്ന പ്രസ്താവന ജനമനസിൽ നിന്ന് യുഡിഎഫിനെ അകറ്റി. ഭംഗിവാക്കുകളും, പ്രലോഭനങ്ങളും കൊണ്ട് ജനത്തെ വരുതിയിലാക്കാൻ കഴിയില്ലെന്നും സക്കറിയ അഭിപ്രായപ്പെടു .മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് തദേശ തിരഞ്ഞെടുപ്പ് ഫലം സക്കറിയ വിലയിരുത്തിയിരിക്കുന്നത്.

മലയാളി വോട്ടറൻമാരുടെ മാറുന്ന യാഥാർത്യബോധം എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരനായ സക്കറിയ നിലവിലെ രാഷ്ട്രീയ സാഹചര്യം സമഗ്രമായി വിലയിരുത്തുന്നത്.തദേശ തിരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങളെ സൂക്ഷമവും സ്ഥൂലവുമായി അപഗ്രഥനം ചെയ്യുന്നത്. കഴിഞ്ഞ കാല മാധ്യമ പ്രവർത്തനത്തെ വിലയിരുത്തുന്നതാണ് ആദ്യഭാഗം. മാധ്യമങ്ങള്‍ വരച്ചിടുന്ന ചിത്രവും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ സമര്‍ത്ഥരാകുന്നു എന്ന വിമർശനത്തോടെ ലേഖനം ആരംഭിച്ചത് .

രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന വിവരങ്ങള്‍ മറ്റെല്ലാ വാര്‍ത്തകളെയും വി‍ഴുങ്ങുന്ന പ്രധാന്യത്തോടെ അവതരിപ്പിച്ചപ്പോള്‍ മലയാളിക്ക് വിരക്തിയുണ്ടായി. ചാരവൃത്തി കേസിന്‍റെ കാലഘട്ടത്തിലെ മാധ്യമപരമായ അജ്ഞതയില്‍ നിന്ന് ജനം ഏറെ മുന്നോട്ട് പോയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രധാന മാധ്യമങ്ങള്‍ നടത്തിയ നീക്കം തിരിച്ചടിച്ചു. കേരളം മാറി, മലയാളികള്‍ മാറി. സക്കറിയയുടെ വിമർശനം ഇങ്ങനെ പോകുന്നു.

ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് മാധ്യമങ്ങള്‍ക്ക് എതിരായ വിമര്‍ശനത്തിനാണ് മുന്‍തൂക്കമെങ്കില്‍ പിന്നീട് അങ്ങോട്ട് കോണ്‍ഗ്രസിനെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങളെ ആണ് വിലയിരുത്തുന്നത്. വിമര്‍ശനത്തിനായുളള വിമര്‍ശനം എന്നതിനപ്പുറം ജനമനസുകളെ ഇളക്കാന്‍ യുഡിഎഫിന് ക‍ഴിഞ്ഞില്ല. യുഡിഎഫ് ബിജെപിയുടെ ബി ടീം ആണെന്ന വിലയിരുത്തല്‍ ഉണ്ടായി. ബിജെപിയില്‍ നിന്ന് വിഭിന്നവും മൗലികവുമായ മുഖം പ്രത്യക്ഷപ്പെടുത്താന്‍ UDF ന് ക‍ഴിഞ്ഞില്ല. മുസ്ലീംലീഗിന് അതിന്‍റെതായ അതിജീവനമാര്‍ഗ്ഗം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്‍റെ വിശ്വാസത്യ വന്‍ തോതില്‍ ചോര്‍ന്ന് പോയി.

ന്യൂനപക്ഷങ്ങൾ ശക്തമായ കേരളത്തില്‍ കോണ്‍ഗ്രസ് വിശ്വാസം അര്‍പ്പിക്കാന്‍ കൊളളാത്ത പാര്‍ട്ടിയായി മാറി എന്ന തോന്നലുണ്ടായി. എല്‍ഡിഎഫിന് പകരം വെയ്ക്കാന്‍ ക‍ഴിയുന്ന ശക്തിയാണ് തങ്ങള്‍ എന്ന വിശ്വാസത്യ നിര്‍മ്മിക്കാന്‍ യുഡിഎഫിന് ക‍ഴിഞ്ഞില്ല.ലൈഫ് മിഷന്‍ പോലെ സാധുജനങ്ങള്‍ക്ക് തൊട്ട് അനുഭവിക്കാന്‍ ക‍ഴിഞ്ഞ ഒരു പ്രസ്ഥാനത്തെ നിര്‍ത്താലാക്കുമെന്ന പ്രസ്തവന ജനമനസുകളില്‍ നിന്ന് യുഡിഎഫിനെ അകത്തി. ക‍ഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സൃഷ്ടിപരമായി ഒന്നും ചെയ്യാന്‍ പ്രതിക്ഷത്തിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവമെന്നും സക്കറിയ കുറ്റപ്പെടുത്തി.

ഉത്തരേന്ത്യന്‍ താല്‍പര്യങ്ങള്‍ അനുസരിച്ച് ചരട് വലിക്കപ്പെടുന്ന യന്ത്രപാവമാത്രമാണ് ബിജെപി, പരിപൂര്‍ണ്ണമലയാളി പ്രസ്ഥാനമാകാന്‍ ക‍ഴിഞ്ഞില്ല. മാധ്യമങ്ങള്‍ ബിജെപിക്ക് ചുറ്റും മാധ്യമങ്ങൾ സൃഷ്ടിച്ച യാഥാര്‍ത്ഥ്യത്തെക്കാള്‍ വലുതായ മായപരിവേഷത്തില്‍ അവര്‍ തന്നെ വിശ്വസിച്ച് വശാലായി. മലയാളി വോട്ടറന്‍മാര്‍ ജനസേവനങ്ങളെ കൃത്യമായി വിലയിരുത്തി വോട്ടുചെയ്യുന്നവരായി പരിണമിക്കുന്നു. ഭംഗിവാക്കുകളും പ്രലേഭനങ്ങളും കൊണ്ട് ഇനിയും അവരെ വരുതിയിലാക്കാന്‍ ക‍ഴിയില്ലെന്നും സക്കറിയ എ‍ഴുതിയ ലേഖനത്തില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News