ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റി; ഫോബ്‌സിന്‍റെ പട്ടികയില്‍ ഇടം നേടിയ പിടിച്ച് അക്ഷയ് കുമാര്‍

2020ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രമാണ് ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഇടംപിടിച്ചത്. 2020 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സെലിബ്രിറ്റി.

നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് അക്ഷയ് കുമാര്‍. 48.5 മില്യണ്‍ ഡോളര്‍ ആണ് താരത്തിന്റെ പ്രതിഫലം. അതായത് 357 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. നടന്‍ വില്‍ സ്മിത്ത്, ഗായികമാരായ ജെന്നിഫര്‍ ലോപ്പസ്, റിഹാന എന്നിവരെയൊക്കെ മറികടന്നാണ് അക്ഷയ് കുമാറിന്‍റെ ഈ നേട്ടം. റോജര്‍ ഫെഡറര്‍, ലെയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംനേടിയ താരങ്ങള്‍.

106.3 മില്യണ്‍ ഡോളര്‍ പ്രതിഫലം നേടി റോജര്‍ ഫെഡറര്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്താണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ഏഴ് എന്നീ സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്.

ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, മുഹമ്മദ് സലാ, സ്‌പോര്‍ട്‌സ് താരങ്ങളായ സറീന വില്യംസ്, റാഫേല്‍ നടാല്‍, റോജര്‍ ഫെഡറര്‍, കെവിന്‍ ഡ്യൂറന്റ്, ടൈഗര്‍ വുഡ്‌സ്, റസ്സല്‍ വെസ്റ്റ്ബ്രൂക്ക് എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ കായികതാരങ്ങള്‍.

അക്ഷയ്‌യെ കൂടാതെ ഹോളിവുഡ് താരങ്ങളായ വില്‍ സ്മിത്ത്, ജാക്കി ചാന്‍, ആഞ്ജലീന ജോളി, വിന്‍ ഡീസല്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പോപ്പ് ഗായകരായ ജെന്നിഫര്‍ ലോപ്പസ്, എഡ് ഷെറീന്‍, റിഹാന, ലേഡി ഗാഗ, ടെയ്ലര്‍ സ്വിഫ്റ്റ്, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്, ഷാന്‍ മെന്‍ഡിസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. മീഡിയയില്‍നിന്ന് ടൈലര്‍ പെറി, എല്ലെന്‍ ഡിജെനെറസ് എന്നിവരും സെലിബ്രിറ്റി ജഡ്ജി സൈമണ്‍ കോവലും പട്ടികയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News