കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു; രോഗലക്ഷണവുമായി 5 പേര്‍ ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്.
നിലവില്‍ 5 പേര്‍ രോഗലക്ഷണവുമായി ചികിത്സയിലാണ്.

ഷി​ഗല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോ​ഗമാണ് ഷി​ഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന രോ​ഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ ഷി​ഗല്ല രോ​ഗികള്‍ക്കും രോ​ഗലക്ഷങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച്‌ 3 ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.

ചികിത്സ

ചെറിയ രോ​ഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രമാണ് രോ​ഗമുണ്ടാകുക. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നതാണ് ഷിഗല്ല രോഗം ​ഗുരുതരമാക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാര്‍​ഗം.

Disclaimer

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News