കേന്ദ്രവും മമതയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ തൃണമൂലില്‍ കൂട്ട രാജി

കേന്ദ്രസർക്കാരും മമത ബനർജിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ കൂടുതൽ എംഎൽഎമാർ തൃണമൂൽ വിടുന്നു. സിൽഭദ്ര ദത്ത പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു.

രണ്ടുദിവസത്തിനിടെ രാജി വെക്കുന്ന മൂന്നാമത്തെ എംഎൽഎ ആണ് സിൽഭദ്ര. ബംഗാൾ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ആഭ്യന്തര മന്ത്രാലയം വീണ്ടും ദില്ലിയിലേക്ക് വിളിപ്പിച്ചു. എന്നാൽ ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് അയക്കില്ലെന്നും വേണമെങ്കിൽ വീഡിയോ കോൺഫറൻസ് നടത്താമെന്നുമാണ് മമറ്റെജ് ബാനർജിയുടെ നിലപാട്. മമതയെ പിന്തുണച്ചു അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

ബിജെപിയും മമതയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കൂടുതൽ എംഎൽഎമാർ തൃണമൂലിൽ നിന്ന് രാജിവെക്കുന്നു. തൃണമൂൽ കോൺഗ്രസ് എംഎൽഎ സിൽഭദ്ര ദത്ത പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ടിഎംസി മുതിർന്ന നേതാവ് സുവേന്ദു അധികാരിയും എംഎൽഎ ജിതേന്ദ്ര തിവാരിയും പാർട്ടി വിട്ടതിന് പിന്നാലെയാണ് സിൽഭദ്ര കൂടി രാജിവെച്ചിരിക്കുന്നത്. ജിതേന്ദ്ര തിവാരി ബിജെപിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ രാജി മമതയെ കൂടുതൽ പ്രതിസന്ധിയിലാകുന്നു.  അതേ സമയം ബംഗാൾ സന്ദർശനത്തിനിടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് ആക്രമണം ഉണ്ടായതിനെ തുടർന്ന് ഡിസംബർ 14ന് ഹാജരാകാൻ ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ദില്ലിയിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് മമത സർക്കാർ.

ഇതേ തുടർന്നാണ് സർക്കാരിനെതിരെ കടുത്ത നിലപാട് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് 5.30ന് ദില്ലിയിലെത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നേരിട്ട് ഹാജരാനാവില്ലെന്ന് അറിയിച്ച ബംഗാൾ സർക്കാർ ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാമെന്ന് മറുപടി നൽകി.

വിഷയത്തിൽ മമത സർക്കാരിനെ പിന്തുണച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടൽ ഫെഡറൽ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News