ഇത് സംഘികളുടെ ഗുജറാത്തല്ല, കേരളമാണ്; ആര്‍എസ്എസ് ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ പാലക്കാട് നഗരസഭയില്‍ ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

പാലക്കാട് നഗരസഭയ്ക്കകത്ത് ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ സ്ഥലത്ത് ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം. വോട്ടെണ്ണല്‍ ദിവസം വര്‍ഗ്ഗീയ മുദ്രാവാക്യമുയര്‍ത്തി ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

ആഖജ സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരുമാണ് ഫ്‌ലക്‌സുയര്‍ത്തിയതെന്ന് പാലക്കാട് എസ് പി പറഞ്ഞു. നഗരസഭാ കാര്യാലയം കൈയ്യേറി ആര്‍ എസ് എസ് – ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ സംഭവത്തില്‍ സംസ്ഥാനത്താകെയുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ അതേ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇതിനു ശേഷം ഫ്‌ലക്‌സുയര്‍ത്താന്‍ നേതൃത്വം നല്‍കിയ ആര്‍എസ് എസ് – ബി ജെ പി നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

പൊതു ജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരവധി പരാതി ലഭിച്ചിരുന്നു. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ആം വകുപ്പ് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരുമാണ് ഫ്‌ലക്‌സുയര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തുടരന്വേഷണം നടത്തി ആവശ്യമാണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു .

കൗണ്ടിങ് ഏജന്റുമാരെയും സ്ഥാനാര്‍ത്ഥികളെയുമെല്ലാം വിശദമായി പശോധിച്ചാണ് കടത്തിവിട്ടതെന്നും സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News