യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; നടിയുടെ അമ്മ പരാതി നൽകി; പ്രതികളെ തിരിച്ചറിഞ്ഞു

യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ നടിയുടെ അമ്മ പരാതി നൽകി. കളമശേരി പൊലീസ്‌ മൊഴി എടുക്കാനെത്തിയപ്പോഴാണ് പരാതി നൽകിയത്.

ഇത്തരം സംഭവം ഇനി ഉണ്ടാവാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് നടിയുടെ അമ്മ പരാതിയിൽ പറയുന്നു.

നടിയെ അപമാനിച്ച കേസില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മാളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് കണ്ടെത്തിയത്.

ദൃശ്യങ്ങളില്‍ നിന്ന് 2 യുവാക്കള്‍ നടിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കളമശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here