ക്രിസ്തുമസ് കിറ്റില്‍ കൂടുതല്‍ ഇനങ്ങളുമായി ഇടത് സര്‍ക്കാര്‍; സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കം

സപ്ലൈകോ വഴി നല്‍കുന്ന ക്രിസ്തുമസ് കിറ്റില്‍ കൂടുതല്‍ ഇനങ്ങളുമായി ഇടത് സര്‍ക്കാര്‍. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഇനങ്ങള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്, എംപിഐ, പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്‍, വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സഹകരണവും ചന്തകള്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ 24വരെ തുടരും.

പ്രധാന ഇനങ്ങളുടെ കിലോയ്ക്കുള്ള സബ്സിഡി വില്‍പ്പന വില ചുവടെ: (ബ്രാക്കറ്റില്‍ നോണ്‍ സബ്സിഡി വില്‍പ്പനവില).

ചെറുപയര്‍ 74 (92), ഉഴുന്ന് 66 (109), കടല 43 (70), വന്‍പയര്‍ 45 (74), തുവരപ്പരിപ്പ് 65 (112), പഞ്ചസാര 22 (39.50), മുളക് 75 (164), മല്ലി 79 (92), ജയ അരി 25 (31), മാവേലി പച്ചരി 23 (25.50), മട്ട അരി 24 (29).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News