കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി; മോദിയ്ക്ക് മറുപടിയുമായി കിസാന്‍ സഭയും

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്നും,  പ്രതിപക്ഷം കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിന് ഇറക്കുന്നുവെന്നും മോദിയുടെ വിമര്‍ശനം.

അതേ സമയം മോദിക്ക് മറുപടിയുമായി കിസാന്‍ സഭയും രംഗത്തെത്തി. പ്രധാനമന്ത്രി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും, പറയുന്നതൊക്കെ കള്ളമെന്നും കിസാന്‍ സഭ നേതാക്കള്‍ വിമര്‍ശിച്ചു.

പുതിയ കാര്‍ഷിക നിയമം കാലഘട്ടത്തിന്റെ ആവ്യശ്യമെന്നും കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും പറഞ്ഞ മോദി പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നുവെന്നും വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും, ബിജെപി സര്‍ക്കാരാണ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്നുമാണ് മോദിയുടെ വാദം. അതേ സമയം പ്രധാനമന്ത്രിക്ക് മറുപടിയുമായി കിസാന്‍ സഭ രംഗത്തെത്തി.

പ്രധാനമന്ത്രി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും താങ്ങുവിലയുടെ കാര്യത്തില്‍ മോദി പറയുന്നത് കള്ളമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല പ്രതികരിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നതിലും കുറവാണ് സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവില.

നിയമം നടപ്പാക്കിയിട്ട് 6 മാസം ആയെന്നും ഇപ്പോഴാണ് സമരം ഉണ്ടായതെന്നുമാണ് മോദിയുടെ വാദം, എന്നാല്‍ കഴിഞ്ഞ 6, 7 മാസമായി കിസാന്‍ സഭയും കര്‍ഷകരും സമരത്തില്‍ ആയിരുന്നുവെന്നും കിസാന്‍ സഭ നേതാക്കള്‍ വ്യക്തമാക്കി. കോണ്ഗ്രസുമായി കര്‍ഷക സമരത്തെ എന്തിനാണ് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതെന്നും കിസാന്‍ സഭ നേതാക്കള്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here