ഫാത്തിമാ കേസ്; സിബിഐ സംഘം ഫാത്തിമയുടെ രക്ഷിതാക്കളുടെയും സഹോദരിമാരുടേയും മൊഴിരേഖപ്പെടുത്തി

മദ്രാസ് ഐഐറ്റിയില്‍ ജീവനൊടുക്കിയ ഫാത്തിമാ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലത്ത് ഫാത്തിമയുടെ രക്ഷിതാക്കളുടെയും സഹോദരിമാരുടേയും മൊഴിരേഖപ്പെടുത്തി. സിബിഐ ചെന്നൈ യൂണിറ്റ് ഡിവൈഎസ്പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്ത് എത്തിയത്.

അന്വേഷണം വൈകുന്നു എന്നാരോപിച്ച് ലത്തീഫ് സിബിഐ ഡയറക്ടര്‍ക്കും, മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും,കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും, പരാതി നല്‍കിയിരുന്നു.

രാവിലെ 10 മണിയോടെ ഫാത്തിമയുടെ വീട്ടിലെത്തിയ സിബിഐ സംഘം ഫാത്തിമയുടെ രക്ഷിതാക്കളായ പിതാവ് അബ്ദുള്‍ ലത്തീഫ്,അമ്മ സജിതാ ലത്തീഫ്, ഇരട്ട സഹോദരി ഐഷുലത്തീഫ്, ഇളയ സഹോദരി മറിയം ലത്തീഫ്, മുന്‍ കൊല്ലം മേയര്‍ അഡ്വക്കേറ്റ് രാജേന്ദ്രബാബു എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

മൂന്ന് മണിക്കൂറെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി ക്യാമറയിലും സിബിഐ പകര്‍ത്തി. മകളുടെ ഖാതകരെ പിടികൂടണമെന്ന് രക്ഷിതാക്കള്‍ സിബിഐയ്യോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഫാത്തിമയുടെ കുട്ടികാലം വിദ്യാഭ്യാസം സ്വഭാവം തുടങിയ കാര്യങ്ങള്‍ സിബിഐ ഡിവൈഎസ്പി സന്തോഷ്‌കുമാര്‍ ചോദിച്ചറിഞ്ഞു.വിവിധ സംസ്ഥാനങ്ങളിലുള്ള ഫാത്തിമയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുന്നതും, കൊവിഡ് വ്യാപനവുമാണ് മൊഴിയെടുക്കുന്നത് വൈകാന്‍ കാരണമെന്ന് സിബിഐ ഫാത്തിമയുടെ കുടുംബത്തെ ബോധിപ്പിച്ചു.

അതേ സമയം അന്വേഷണത്തെ കുറിച്ച് പറയാന്‍ തനിക്ക് അധികാരമില്ലെന്ന മറുപടിയാണ് സിബിഐ ഡിവൈഎസ്പി സന്തോഷ്‌കുമാര്‍ കൈരളിന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളോടു പറഞ്ഞത്. തന്റെ മകള്‍ ജീവനൊടുക്കിയതല്ലെന്ന് പിതാവ് അബ്ദുള്‍ലത്തീഫ് പറഞ്ഞു.

ഫാത്തിമ മരിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞാണ് അന്വേഷണ സംഘം ഫാത്തിമയുടെ കുടുമ്പാംഗങളുടെ മൊഴിയെടുത്തത്.

അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്റെ മാനസ്സിക പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു ഫാത്തിമയുടെ ആത്മഹത്യാകുറിപ്പ്. സിബിഐ സംഘം 3 ദിവസം വരെ കൊല്ലത്തുണ്ടാകും ഫാത്തി മുമ്പ് പഠിച്ച സ്‌കൂളുകളിലെ അദ്യാപകരുടെ മൊഴിയും അവര്‍ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News