വടകര ബ്ലോക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനും നഷ്ടമായത് മുല്ലപ്പള്ളി കാരണം; രൂക്ഷ വിമര്‍ശനവുമായി ആര്‍ എം പി

മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എം പി. വടകര ബ്ലോക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനും നഷ്ടമായത് മുല്ലപ്പള്ളി കാരണമെന്ന് എന്‍ വേണു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി ഒറ്റയ്ക്ക് മത്സരിക്കും. കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയകുമാറിന് ലഭിച്ച 369 വോട്ടില്‍ ഒന്ന് മുല്ലപ്പള്ളിയുടേതാണെന്ന് സംശയമുണ്ടെന്നും വേണു തുറന്നടിച്ചു.

ഒഞ്ചിയം മേഖലയില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടായ സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്‍ എം പി പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്. ആര്‍ എം പിയും യുഡുഎഫും വെല്‍ഫയര്‍ പാര്‍ട്ടിയും ചേര്‍ന്ന ജനകീയമുന്നണിയോട് മല്‍സരിച്ചാണ് എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയത്.

ഇത്തവണ ഒഞ്ചിയം പഞ്ചായത്തില്‍ കഷ്ടിച്ച് വിജയിക്കുകയായിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത്, എല്‍ ഡി എഫ് പിടിച്ചെടുത്തു. ചോറോട് പഞ്ചായത്തിലും എല്‍ഡിഎഫ് വിജയിച്ചു. അഴിയൂര്‍ പഞ്ചായത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഒഞ്ചിയം പഞ്ചായത്തിലെ 3 ബ്ലോക്ക് വാര്‍ഡുകളും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫ് നേടി.

കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി പിടിച്ച് വാങ്ങിയ കല്ലാമല ബ്ലോക്ക് ഡിവിഷനിലും ഞാു നിലം തൊട്ടില്ല. ഒഞ്ചിയം മേഖലയിലെ തോല്‍വിക്ക് കാരണം മുല്ലപ്പള്ളിയാണെന്ന് പറഞ്ഞ് ആര്‍ എം പി നേതാവ് എന്‍ വേണു രംഗത്തെത്തി. വിവാദമായ കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയകുമാറിന് ലഭിച്ച 369 വോട്ടില്‍ ഒന്ന് മുല്ലപ്പള്ളിയുടേതാണെന്ന് സംശയമുണ്ടെന്നും വേണു തുറന്നടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി ഒറ്റയ്ക്ക് മത്സരിക്കും. സി പി ഐ എം വിരുദ്ധ രഷ്ട്രീയം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എംപിയെ അണികള്‍ കൈവിടുന്നു എന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വന്നത്. പിടിച്ചു നില്‍ക്കാനായി ഉണ്ടാക്കിയ ഒഞ്ചിയത്തെ മുന്നണി സംവിധാനം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആടി ഉലയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News