നാലുമാസം മുമ്പ് വിവാഹിതയായ 19കാരി ക്യൂവില്‍ നിന്ന കാമുകനൊപ്പം ഒളിച്ചോടി; പിടികൂടിയപ്പോള്‍ ഭര്‍ത്താവ് വേണ്ട കാമുകന്‍ മതിയെന്ന് പെണ്‍കുട്ടി

നാലുമാസം മുമ്പ് വിവാഹിതയായ 19 കാരി ക്യൂവില്‍ നിന്ന കാമുകനൊപ്പം ഒളിച്ചോടി. കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് പിണ്ണക്കനാട് സ്വദേശിനിയായ 19 കാരിയെ കാഞ്ഞിരപ്പള്ളിയിലേക്ക് വിവാഹം കഴിപ്പിച്ചയച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനെ തുടര്‍ന്ന് യുവതി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. യുവതി വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടുമുട്ടുകയായിരുന്നു.

തുടര്‍ന്ന് വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വോട്ട് ചെയ്യാന്‍ പോയ ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയും ഇതോടെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടുകയും ചെയ്തു.

എന്നാല്‍ സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പോകാനാണ് താര്‍പ്പര്യം എന്നാണ് അരിയിച്ചത്. പിന്നീട് ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോവണമെന്നും യുവതി പറഞ്ഞതോടെ കോടതി അനുവദിക്കുകയായിരുന്നു. ്‌യുവതിയുടെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News