ജനങ്ങളെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ തെറ്റ്; എല്‍ഡിഎഫ് ഗവണ്‍മെന്റിന് തുടര്‍ ഭരണം ഉണ്ടാവും : എ. വിജയരാഘവന്‍

1990നു ശേഷം ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടാകുന്നതെന്ന് എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന് ഉള്ള വലിയ ശ്രമമുണ്ടായെന്നും ബിജെപി വോട്ടുകച്ചവടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭകളില്‍ യുഡിഎഫിന് ലീഡ് ഉണ്ടായില്ല എന്ന് അന്തിമ ഫലം വന്നപ്പോള്‍ തെളിഞ്ഞു. വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്ത് സ്വന്തം അടിത്തറ ഇളകി പോയി എന്ന് തിരിച്ചറിയാത്ത ഒരു കെപിസിസി നേതൃത്വം ആണ് കേരളത്തിലുള്ളത്

ജനങ്ങളെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ തെറ്റ്. തദ്ദേശ സ്ഥാപനങ്ങളില്‍ ഭാരവാഹികള്‍ നേത്യത്വ പാടവത്തിന് മുന്‍തൂക്കം നല്‍കും.

ഭാരവാഹി പരിഗണന ഘടകകക്ഷികളെ നന്നായി പരിഗണിക്കും. ജോസ് കെ മാണി വന്നത് പാലയില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും പരിഗണന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News