കെപിസിസി ജംബോ പട്ടിക: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ്

തിരുവനന്തപുരം:കെ.പി.സി.സി.ഭാരവാഹി പട്ടിക പ്രസിദ്ധികരിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ്.2021 ഫെബ്രുവരി 25 ന് ഹാജരാകാനാണ് കോടതി ഉത്തരവ്.തിരുവനന്തപുരം രണ്ടാം അഡിഷണൽ മുൻസിഫ് കോടതി പാർവ്വതി വിജയന്റേതാണ് ഉത്തരവ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നിയമാവലിക്ക് വിരുദ്ധമായി കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് വി.എൻ.ഉദയകുർ നൽകിയ ഹർജിയിലാണ് കോടതി നടപടി.കെ.പി.സി.സി,പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്,കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരാണ് കേസിലെ നാല്‌ എതിർകക്ഷികൾ.

ആദ്യം ഹർജി ഫയൽ ചെയ്‌തപ്പോൾ കെ.പി.സി.സിയും,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് എതിർകക്ഷികൾ ഇതനുസരിച്ച് കോടതി ഇവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

ഇതേ തുടർന്ന് ഇവർ അഭിഭാഷകർ മുഘേന കോടതിയിൽ ഹാജരായി.എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേയും കോൺഗ്രസ് പ്രസിഡന്റിനേയും കക്ഷി ചേർത്തിട്ടില്ലെന്നും അതിനാൽ കേസ് തളളണമെന്നും കെപിസിസി പ്രസിഡന്റ് കോടതിയിൽ വാദിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും,കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും എതിർകക്ഷികൾ ആക്കുവാൻ പരാതിക്കാരൻ കോടതിയിൽ ഹർജി നൽകിയത് ഇതേ തുടർന്ന് കോടതി ഈ ഹർജി അനുവദിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നിയമാവലി അനുസരിച്ച് കെപിസിസി ഭാരവാഹികളുടെ എണ്ണം 41 ആണ്.മുല്ലപ്പളളി രാമചന്ദ്രൻ സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാനായിരിക്കെയാണ് ഏറ്റവും ഒടുവിലായി ഇലക്ഷൻ റൂൾസ് അംഗീകരിച്ചത് ഇപ്രകാരം കെപിസിസിയിൽ ആകെ 41 എക്സിക്യൂട്ടീവ് അംഗങ്ങളെ പാടുളളു.

അതിൽ നിന്നാണ് പ്രസിഡന്റ്,6 വൈസ് പ്രസിഡന്റുമാർ, ട്രഷറർ 33 കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കേണ്ടത് ഇതിന് വിപരീതമായി ചില ഉന്നത വ്യക്തികളുടെ സ്വാധീനത്തിന് വഴങ്ങി കെപിസിസി അംഗങ്ങളല്ലാത്തവരെപ്പോലും ഉൾപ്പെടുത്തി.

ഒരു പ്രസിഡന്റ് രണ്ട് വർക്കിങ് പ്രസിഡന്റുമാർ 12 വൈസ് പ്രസിഡന്റുമാർ ഒരു ട്രഷറർ 46 ജനറൽസെക്രട്ടറിമാർ 96സെക്രട്ടറിമാർ എന്നിവരെക്കൂടാതെ 175 പേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നിയമിച്ചു തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ പ്രവർത്തികൾക്കെതിരെയാണ് കേസ്.ഹർജിക്കാരന് വേണ്ടി പുഞ്ചക്കരി.ജി.രവീന്ദ്രൻ നായർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here