ഫിറ്റ്‌നസില്‍ അച്ഛനെ കണ്ടുപഠിച്ച് മകളും; വിസ്മയ കുറച്ചത് 22 കിലോ

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അച്ഛന്റെ പാത പിന്തുടരുകയാണ് മകളും. നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ 22 കിലോ ശരീര ഭാരമാണ് കുറച്ചത്.

ഞാന്‍ കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നെന്നും തുടര്‍ന്ന് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും വിസ്മയ പറയുന്നു.

ഇപ്പോള്‍ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ ആ കുറിപ്പ് വൈറലായിക്കഴിഞ്ഞു.

വിസ്മയയുടെ വാക്കുകള്‍ ഇങ്ങനെ,

ഫിറ്റ്കോഹ് തായ്‌ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു.

ഞാന്‍ കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.

ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

സത്യസന്ധമായി മികച്ച പരിശീലകന്‍. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കുന്നതില്‍ നിന്ന് തുടങ്ങുന്നു. എല്ലായ്പ്പോഴും എന്റെ പിന്തുണച്ച് നില്‍ക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here