ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകള്‍; ലോകത്തെ നടുക്കി പുതിയ കണ്ടെത്തല്‍

ലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ജേണല്‍ ഓഫ് ഇന്‍വെര്‍ട്ടെബ്രേറ്റ് പാത്തോളജി പ്രസിദ്ധീകരിച്ച പഠനം. ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്.

ഫംഗസുകള്‍ ഈച്ചകളുടെ ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ആദ്യം കോശങ്ങളെ തിന്നു കൊണ്ട് അതിനെ ഒരു സോംബിയെ പോലെയാക്കി മാറ്റുമെന്നാണ് ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കോശങ്ങള്‍ തിന്ന ശേഷം ഇവ ആമാശയത്തില്‍ ഒരു ദ്വാരമുണ്ടാക്കിയ ശേഷം അതിലൂടെ പുറത്ത് വരുകയും ചെയ്യും. ഇതോടെ ഈച്ചയ്ക്ക് മരണം സംഭവിക്കുകയും ചെയ്യും.

ഡെന്‍മാര്‍ക്കിലെ തലസ്ഥാന മേഖലയിലാണ് രണ്ട് പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയത്. ഫംഗസ് ബാധിച്ച ഈച്ചകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റു ഈച്ചകളിലേക്കും ഈ രോഗം ബാധിക്കും.

കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെയും ഡെന്‍മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഈ ഫംഗസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഗവേഷകര്‍ സ്ട്രോങ് വെല്‍സി ടൈഗ്രിന, സ്ട്രോങ് വെല്‍സി അസെറോസ എന്നീ രണ്ട് ഇനം ഫംഗസുകളെയാണ് കണ്ടെത്തിയത്. പുതിയ റിപ്പോര്‍ട്ടിനെ കുറിച്ച് ലോകത്താകമാനം ഏറെ ചര്‍ച്ചകളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here