കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത് കനത്ത പരാജയത്തിനിടയാക്കിയെന്നാരോപിച്ച് അണികള്‍ നേതാക്കളുടെ കോലം കത്തിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമ പഞ്ചായത്തുകളിലും തിരിച്ചടി നേരിട്ടു.

വര്‍ഷങ്ങളായി യുഡിഎഫ് കോട്ടകളായിരുന്ന ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലറിന്റെയും കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസിന്റയും പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ഇടത് പക്ഷം പിടിച്ചെടുത്തതോടെയാണ് യു ഡി എഫില്‍ കലഹം മൂര്‍ച്ഛിച്ചത്.

ശക്തി കേന്ദ്രങ്ങള്‍ പോലും സംരക്ഷിക്കാനായില്ല എന്നത് അണികള്‍ക്കിടയിലെ അമര്‍ഷത്തിന് കാരണമായി. നേതാക്കളുടെ കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടമാക്കിയത്.

സീറ്റ് വിഭജനത്തിലുള്‍പ്പെടെയുണ്ടായ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹീം കുട്ടി കല്ലാറിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്.

അണികള്‍ ഇല്ലാത്ത ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കിയതും ചിലയിടങ്ങളില്‍ പരസ്പരം മത്സരിച്ചതും തിരിച്ചടിയായെന്ന് യുഡിഎഫ് വിലയിരുത്തുന്നു. വിമതരെ അമര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്നതും യുഡിഎഫിന്റെ പരാജയത്തിന് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News