
കപ്പ കൊണ്ടൊരു സ്നാക് : കിഴങ്ങ് പൊരിച്ചത്
ആവശ്യമായ സാധനങ്ങൾ
കപ്പ -1ചതുരകൃതിയിൽ 1ഇഞ്ച് കനത്തിൽ അരിഞ്ഞത്
കടലപ്പൊടി -1കപ്പ്
മൈദ -1/4കപ്പ്
മുളക്പൊടി -എരുവിൻ ആവശ്യമായത്
മഞ്ഞൾ പൊടി -അല്പം
കരിജീരകം -അൽപ്പം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാൻ
കറിവേപ്പില -ആവശ്യമെങ്കിൽ
പാകം ചെയ്യുന്ന വിധം
കപ്പയും എണ്ണയും ഒഴികെ ബാക്കി എല്ലാ ചേരുവകളും ദോശ മാവിന്റെ പരുവത്തിൽ കലക്കി വെക്കുക. ശേഷം കപ്പ ഇതിൽ മുക്കി പിന്നെ ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരി ചായയ്ക്കൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here