കോവിഡ് ആയോണ്ട് അപ്പന്‍ OUT, ചികിത്സ കഴിഞ്ഞിട്ടും വേണ്ടന്നെ, ഇനിയിപ്പോള്‍ അപ്പന്‍ പുറത്തെ കാഴ്ചകള്‍ കണ്ടു നടക്കട്ടെ:ഇതും നമ്മുടെ കേരളത്തിൽ

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ കേരളത്തിൽ കൂടി വരുന്നു :ഡോ അനുജ എഴുതിയ കുറിപ്പ് ഒന്ന് ചിന്തിപ്പിക്കും നമ്മെ.കോവിഡ് ആയോണ്ട് അപ്പന്‍ out, ചികിത്സ കഴിഞ്ഞിട്ടും വേണ്ടന്നെ, ഇനിയിപ്പോള്‍ അപ്പന്‍ പുറത്തെ കാഴ്ചകള്‍ കണ്ടു നടക്കട്ടെ, പിന്നല്ലാതെ!78കാരനായ പിതാവിനെ കോവിഡ് ഭേദപ്പെട്ടതിനെ തുടര്‍ന്നു ഏറ്റെടുക്കാന്‍ വിസമ്മതിച്ചു മക്കള്‍, അതും നമ്മുടെ കേരളത്തില്.കൊറോണയെക്കാളും വല്യ വൈറസുകളുടെ ഇടയില്‍ നിന്നും രക്ഷപെട്ടല്ലോ ആ പാവം അച്ഛന്‍.

ഡോ. അനുജയുടെ ഫേസ് ബുക്ക് പോസ്റ്റ്…

വീട്ടിലെ പട്ടിക്കു പോലും തങ്ങളെക്കാളുമേറേ പരിഗണന കിട്ടുന്നുണ്ടെന്നു ഏതേലും വൃദ്ധമാതാപിതാക്കള്‍ പറയുന്നുണ്ടേല്‍ അതു ശെരിവയ്ക്കുന്ന വിധമാണ് അടുത്തിടെ നടന്ന പല ദാരുണ സംഭവങ്ങളും.

വാര്‍ധക്യ മാതാപിതാക്കളെ തെരുവില്‍ തനിച്ചാക്കി കടന്നു കളയുന്ന മക്കള്‍ക്കെതിരെ പ്രതികരിക്കാന്‍ വല്യ മടിയാണ്. ഓ അതിപ്പോ ഇത്ര വല്യ സംഭവമാക്കാന്‍ എന്നാ ഇരിക്കുന്നു. Old man/lady, poor people, fate, കഴിഞ്ഞു. ഇടയ്ക്കൊക്കെ മനുഷ്യ സ്നേഹം ആകാട്ടോ,

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നായക്കു മേല്‍ ഉടമസ്ഥന്‍ നടത്തിയ ക്രൂരതക്കെതിരെ ശബ്ദം ഉയര്‍ത്തിയവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി, പ്രതികരണ ശേഷി നഷ്‌ടപ്പെടാത്ത കുറച്ചു പേരെങ്കിലും ഉണ്ടല്ലോന്നുള്ള ആശ്വാസം.
എന്നാല്‍ വര്‍ഷങ്ങള്‍ തങ്ങളെ പോറ്റിയ കരങ്ങളെ, മാതാപിതാക്കളെ തെരുവില്‍ വലിച്ചെറിയുന്ന മക്കള്‍ക്കെതിരെ ആര്‍ക്കും ഒരു രോഷവുമില്ല.കണ്ടില്ലാന്നു നടിച്ചങ്ങു പോകുക, അത്ര മാത്രം.

കൊല്ലത്തു, അധ്യാപികയായ മകള്‍ സുഖമില്ലാത്ത അച്ഛനെയെയും അമ്മയെയും തെരുവില്‍ ഉപേക്ഷിച്ചിട്ടു കടന്നു കളഞ്ഞത് ഈ അടുത്തിടെയാണ്, മഴയത്തു റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആ മാതാപിതാക്കളുടെ മുഖവും വേദന നിറയ്ക്കുന്നതാണ്.

കാഴ്ച ശക്തി നഷ്‌ടപ്പെട്ട ആ അച്ഛനും അമ്മയും വഴിയോര കാഴ്ചകള്‍ കണ്ടു രസിക്കട്ടെ എന്നു കരുതി അവരെ തെരുവില്‍ ആക്കിയിട്ടു പോയതെന്നും , പിന്നാലെ ബസില്‍ കയറി അവര് തിരിച്ചു വരുമെന്നുമൊക്കെ വിചാരിച്ച അവരുടെ മകളെ തെറ്റു പറയാനാകുമോ, ആര്‍ക്കുണ്ടാകും ഇത്രയും വിശാല മനസ്സ്, സത്യത്തില്‍ ഇവരെയൊക്കെ പോലുള്ളവരെ ശിക്ഷിക്കാന്‍ നിയമം മാറ്റിയെഴുതേണ്ടിയിരിക്കുന്നു.

കോവിഡ് ആയോണ്ട് അപ്പന്‍ out, ചികിത്സ കഴിഞ്ഞിട്ടും വേണ്ടന്നെ, ഇനിയിപ്പോള്‍ അപ്പന്‍ പുറത്തെ കാഴ്ചകള്‍ കണ്ടു നടക്കട്ടെ, പിന്നല്ലാതെ!78കാരനായ പിതാവിനെ കോവിഡ് ഭേദപ്പെട്ടതിനെ തുടര്‍ന്നു ഏറ്റെടുക്കാന്‍ വിസമ്മതിച്ചു മക്കള്‍, അതും നമ്മുടെ കേരളത്തില്.കൊറോണയെക്കാളും വല്യ വൈറസുകളുടെ ഇടയില്‍ നിന്നും രക്ഷപെട്ടല്ലോ ആ പാവം അച്ഛന്‍.

മകന്റെ മര്‍ദ്ദനത്തില്‍ മരണപ്പെട്ട വെളിയമംഗലത്തെ ഹംസയെന്ന പിതാവ്,
ഇവരൊക്കെ സംസ്കാരം കൂടിപ്പോയെന്നവകാശപ്പെടുന്ന ഒരു തലമുറയുടെ തെണ്ടിത്തരത്തിനു ഇരകളാണ്. ഇവര്‍ക്കൊക്കെ കൊടുക്കാവുന്ന പരമാവധി ശിക്ഷ നടപ്പിലാക്കാന്‍ ഒട്ടും അമാന്തിക്കരുത്. “ടീച്ചറെ നിങ്ങള് പറയുന്ന പോലല്ല കാര്യങ്ങള്‍, full കച്ചറയാണ് വീട്ടില്‍, വൃത്തിയില്ല, അനുസരണയില്ല, ഞങ്ങള്‍ അങ്ങു അനുഭവിക്കുവാണ് ”

അടുത്തിടെ അമ്മായിയമ്മയെ കുറിച്ചു മരുമകള്‍ പങ്കു വച്ചതാണ്. മക്കളെ മനസിലാക്കുകയും തിരിച്ചു മാതാപിതാക്കളെ മനസിലാക്കുകയും ചെയ്യുന്ന മക്കളും ഇല്ലാതില്ല. എന്നാല്‍ ഒരു ചെറിയ ശതമാനം അങ്ങനെ അല്ല താനും, അതിനര്‍ത്ഥം വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയെന്നല്ല.

മക്കളായ നമ്മളോരോരുത്തരെയും കുറവ് നോക്കിയല്ല അവര്‍ വളര്‍ത്തിയിട്ടുണ്ടാവുക, അവരുടെ ആവശ്യങ്ങള്‍ മാറ്റി വച്ചു നമുക്ക് വേണ്ടി ജീവിച്ചവരാകാം. അവരീ ഭൂമിയില്‍ ആയിരിക്കുന്നേടത്തോളം കാലം അവരെ സ്നേഹിക്കാന്‍ മടി കാണിക്കരുത്. പറയാറില്ലേ കണ്ണിരിക്കുമ്ബോള്‍ കണ്ണിന്റെ വില തിരിച്ചറിയാറില്ല പലരും.

കുറച്ചു നാള്‍ക്ക് മുന്‍പ് മകന്‍ മദ്യപിച്ചു വന്നു പൊതിരെ തല്ലിയിട്ടും തനിക്കു പരാതിയില്ലെന്നു പറഞ്ഞ അമ്മയെ ഓര്‍മ വരുന്നു. വാര്‍ദ്ധക്യം ഒരു ശാപമല്ല, ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്.ഇനിയിപ്പോള്‍ വിദേശത്താണെങ്കില്‍ കൂടിയും അമ്മച്ചിയോടും ചാച്ചനോടുമൊക്കെ ഇടയ്ക്കൊക്കെ വിളിച്ചു സുഖവിവരങ്ങള്‍ തിരക്കാന്‍ ബുദ്ധിമുട്ട് കരുതണ്ട, നമുക്ക് നിസാരമെന്നു തോന്നുന്നത് മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുമെങ്കില്‍ അതല്ലേ നല്ലത്.

ദയവു ചെയ്താരും നികൃഷ്‌ടമായി മാതാപിതാക്കളെ തല്ലരുതേ, അവരുടെ കണ്ണില്‍ നിന്നും വീഴുന്ന, ഹൃദയത്തിന്റെ ആ പിടച്ചിലിന് എന്തു കൊണ്ടു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യും. അടുത്തിടെ ഏറെ കാണാനിടയായത് മാതാപിതാക്കളെ തല്ലുന്ന മക്കളെയാണ്,അവരെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കളെയാണ് ..
അരുതേ, ജീവിതസായാഹ്നത്തില്‍ അവരോടെന്തിനീ ക്രൂരത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News