മുഖ്യമന്ത്രിയുടെ കേരളപര്യടനം 22ന് ആരംഭിക്കും: എ വിജയരാഘവന്‍

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനം വരുന്ന 22 ന് ആരംഭിക്കുമെന്ന് എ വിജയരാഘവന്‍. സമൂഹത്തിന്റെ നാനാതുറകളിലുളളവരുമായി ചര്‍ച്ച നടത്തും.

വിവിധ ജില്ലകളില്‍ മുഖ്യമന്ത്രിയുടെ യാത്രയുടെ ഷെഡ്യൂള്‍ ഇപ്രകാരമാണ് . 22 ന് രാവിലെ കൊല്ലത്ത് തുടക്കം കുറിച്ച് 30 ന് ആലപ്പുഴയില്‍ സാമാപിക്കും വിധത്തിലാണ് പര്യടനത്തിന്റെ ക്രമീകരണം.

മത മൗലിക ശക്തികളുമായി കൂട്ട് ചേര്‍ന്ന് ഭരിക്കില്ലെന്ന് പറയാന്‍ കെപിസിസി അധ്യക്ഷന് ധൈര്യം ഇല്ലാതായെന്ന് എ വിജയരാഘവന്‍ . ജനങ്ങളെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം കൂട്ടി.ചേര്‍ത്തു എല്‍ഡിഎഫ് ഗവണ്‍മെന്റ് തുടര്‍ ഭരണം ഉണ്ടാകുമെന്ന് വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു

എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് എ വിജയരാഘവന്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും കുറ്റപ്പെടുത്തി.

1990ന് ശേഷം ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടാകുന്നതെന്ന് വിജയരാഘവന്‍ ഓര്‍മ്മിപ്പിച്ചു.

വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്ത് സ്വന്തം അടിത്തറ ഇളകി പോയി എന്ന് തിരിച്ചറിയാത്ത ഒരു കെപിസിസി നേതൃത്വം ആണ് കേരളത്തിലുള്ളത്,ജനങ്ങളെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ തെറ്റ് എല്‍ഡിഎഫ്

ഗവണ്‍മെന്റ് തുടര്‍ ഭരണം ഉണ്ടാകുമെന്ന് വിജയരാഘവന്‍ തറപ്പിച്ച് പറഞ്ഞു.കള്ള വസ്തുതക്കള്‍ പ്രചരിപ്പിച്ചിരുന്ന ചില പത്രപ്രവര്‍ത്തകര്‍ക്ക് കൂടി ഏറ്റ തിരിച്ചടിയടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം

ജോസ് കെ മാണി വന്നത് പാലയില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ഗുണം ചെയ്തു എന്ന് വിജയരാഘവന്‍ വ്യക്തമാക്കി. ഒരു പഞ്ചായത്തിലും ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് മത മൗലിക ശക്തികളുടെ പിന്തുണ തേടില്ല , എന്നാല്‍ മതമൗലിക വാദികളുമായി ചേര്‍ന്ന് ഭരിക്കില്ലെന്ന് പറയാന്‍ മുല്ലപള്ളിക്ക് ധൈര്യം ഉണ്ടോ എന്ന് വിജയരാഘവന്‍ ചോദിച്ചുയ.

ബിജെപിക്ക് അധികാരം നല്‍കിയാല്‍ എന്താവും ഫലമെന്ന് പാലക്കാട് നഗരസഭ കൊണ്ട് ജനങ്ങള്‍ക്ക് മനസിലായി. കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരുന്ന പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 23 ന് വിപുലമായ പരിപാടി സംഘടിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുപ്പിക്കാനും എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു.തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News