ഗുരുവായൂര്‍ ദേവസ്വത്തിന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലന്ന് ഹൈക്കോടതിഫുൾ ബഞ്ച്.

പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന് സംഭാവന നൽകാമോയെന്ന വിഷയത്തിൽ ഹൈക്കോടതിയിലെ രണ്ട് ഡിവിഷൻ ബഞ്ചുകൾ വ്യത്യസ്ഥ വിധികൾ പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിയമ പ്രശ്നം ഫുൾ ബെഞ്ചിൻ്റെ പരിഗണനക്ക് അയച്ചത്.

2018ലെ പ്രളയകാലത്ത് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് നേരത്തെ ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

എന്നാൽ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ദേവസ്വം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ചോദ്യം ചെയ്ത് കേരള ക്ഷേത്ര സംവരണ സമിതിയും മറ്റും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബഞ്ചിന്റെ പരിഗണനക്ക് വന്നപ്പോൾ വ്യത്യസ്ഥ വിധികൾ ചൂണ്ടിക്കാട്ടപ്പെട്ടു.

തുടർന്നാണ് നിയമ പ്രശനം ജസ്റ്റിസുമാരായ എ.ഹരിപ്രസാദ്, അനു ശിവരാമൻ, എം.ആർ.അനിത എന്നിവരടങ്ങുന്ന ഫുൾ ബഞ്ച് പരിശോധിച്ചത് ‘ ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാവില്ലന്ന് ഫുൾ ബഞ്ച് വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News