ജനവിധി മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ പാഠം ദേശീയ വാര്‍ത്താ ഏജന്‍സികള്‍ക്ക് മനസിലായിട്ടില്ല: എംബി രാജേഷ്

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്. പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരായ നിയമനടപടിയെ തെറ്റിദ്ധരിപ്പിക്കും വിധം വാര്‍ത്തയായി പ്രചരിപ്പിച്ചതിലാണ് എംബി രാജേഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജനവിധി മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ പാഠം ദേശീയ മാധ്യമങ്ങള്‍ പഠിച്ചിട്ടില്ല അവര്‍ അവരുടെ പണി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നുമാണ് എംബി രാജേഷിന്‍റെ പ്രതികരണം.

എംബി രാജേഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഐതിഹാസിക ജനവിധിക്കു ശേഷം മലയാള മാദ്ധ്യമങ്ങൾക്ക് അല്പം മയം വന്നിട്ടുണ്ട്. പക്ഷേ സംഘപരിവാർ അനുകൂല കോർപ്പറേറ്റ് നിയന്ത്രിത ദേശീയ മാദ്ധ്യമങ്ങൾ കള്ള പ്രചരണം തുടരുകയാണ്. ചിത്രം1- ദേശീയ വാർത്താ ഏജൻസിയുടെ ട്വീറ്റാണ്.അതിൽ പറയുന്നത് നോക്കു- ” പാലക്കാട് മുനിസിപ്പാലിറ്റിയിൽ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പടം വെച്ചതിനും പാർട്ടിയെ അനുകുലിച്ച് മുദ്രാവാക്യം വിളിച്ചതിനും BJP പ്രവർത്തകർ ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു ” എന്ന്!

ഒരു ഭരണഘടനാ സ്ഥാപനത്തിനു മുകളിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിയതിനും ബാനർ സ്ഥാപിച്ചതിനും എതിരായാണ് കേസ് എന്ന് കേരളത്തിൽ ആർക്കാണ് അറിയാത്തത്? BJP യിലെ ചില തീവ്രനിലപാടുകാരല്ലാതെ മറ്റാരും ബാബ്റി മസ്ജിദ് തകർക്കുമ്പോൾ ചെയ്തതിനെ അനുസ്മരിപ്പിക്കുന്ന ഈ ക്രിമിനൽ പ്രവർത്തിയെ തള്ളിപ്പറയാൻ BJP ജില്ലാ പ്രസിഡൻ്റ് പോലും നിർബന്ധിതനായി.

എന്നിട്ടും ഈ കള്ളം പ്രചരിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ്. മലയാള മാദ്ധ്യമങ്ങൾ പഠിച്ച പാഠം ANI പഠിച്ചിട്ടില്ല.അവർ അവരുടെ പഴയ പണി തുടരുകയാണ്. സത്യാനന്തര കാലത്തെ പ്രചരണത്തിൻ്റെ ഒന്നാന്തരം ഉദാഹരണമാണ് ANI യുടെ ട്വീറ്റ്.

Posting this in both English and മലയാളം

This is to expose how ANI iട deceiving people by distorting truth. ANI tweet…

Posted by MB Rajesh on Thursday, 17 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here