തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെറ്റുതിരുത്തി എല്‍ഡിഎഫിന് 37 പഞ്ചായത്തുകള്‍ കൂടി; യുഡിഎഫിന് 60 പഞ്ചായത്തുകള്‍ കുറവ്; ബിജെപിക്ക് പത്ത് പഞ്ചായത്തുകള്‍ മാത്രം

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലെ തകരാര്‍ പരിഹരിച്ചതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 പഞ്ചായത്തുകള്‍ കൂടി.

ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച പഞ്ചായത്തുകളുടെ എണ്ണം 514ല്‍ നിന്ന് 551 ആയി ഉയര്‍ന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ച് അന്തിമ ഫലം വരുന്നതോടെ ഇടതുമുന്നണിയുടെ വിജയത്തിന് മാറ്റ് കൂടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലെ തകരാറുകള്‍ പരിഹരിച്ച് അന്തിമ ഫലം പ്രസിദ്ധീകരിച്ചതോടെയാണ് ഇടതുമുന്നണിക്ക് ലഭിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം ഉയര്‍ന്നത്.

സ്വതന്ത്രരുടെ കണക്കുകള്‍ കൂടി ചേരുന്നതോടെ 37 ഗ്രാമപഞ്ചായത്തുകള്‍ കൂടി ഇടതുപക്ഷത്തിനു ലഭിക്കും. 514 ഗ്രാമപഞ്ചായത്തുകളായിരുന്നു ക‍ഴിഞ്ഞ ദിവസം വരെ ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ ഇടതു മുന്നണിയുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ വെബ്സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ച് സ്വതന്ത്രര്‍ കൂടി ചേരുന്നതോടെ ഇടതു മുന്നണിക്ക് ലഭിച്ച പഞ്ചായത്തുകളുടെ എണ്ണം 514ല്‍ നിന്ന് 551 ആയി ഉര്‍ന്നു. മുന്‍സിപ്പാലിറ്റികളിലും മുന്നണിയുടെ വിജയത്തിന് മാറ്റു കൂടും.

വിമതര്‍കൂടി ഒപ്പം ചേരന്നതോടെ 42 മുന്‍സിപ്പാലിറ്റിളില്‍ ഇടതുപക്ഷം ഭരിക്കും. അന്തിമ കണക്കുകള്‍ പുറത്തു വന്നതോടെ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 375ല്‍ നിന്നും 315 ആയികുറഞ്ഞു.

23ല്‍ നിന്നും ബി.ജെ.പിക്കു ലഭിച്ച പഞ്ചായത്തുകള്‍ 10 എണ്ണമായി. ഇലക്ഷന്‍ കമ്മീഷന്‍റെ സോഫ്റ്റ് വെയറില്‍ സംഭവിച്ച പി‍ഴവാണ് ആദ്യഘട്ടത്തില്‍ നിന്നും കണക്കുകള്‍ വ്യത്യാസം വരാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here