മാനസിക ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ സംഘടിതമായി ചേര്‍ത്തു; കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിനെതിരെ പരാതിയുമായി സ്റ്റീഫന്‍ റോബര്‍ട്ട്

യുഡിഎഫ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ച കൊച്ചി നഗരസഭയില്‍ ഒന്നാം ഡിവിഷനില്‍ മാനസിക ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയതായി പരാതി.

ഒന്നാം ഡിവഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ റോബര്‍ട്ട് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മാനസിക ഭിന്നശേഷിക്കാര്‍ക്ക് നിയമപരമായി വോട്ടവകാശമില്ലെന്നിരിക്കെയാണ് ഫോര്‍ട്ട് കൊച്ചി ഡിവിഷനില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ഇരുപതോളം വരുന്ന മാനസിക ഭിന്നശേഷിക്കാരുടെ പേര് വോട്ടര്‍പട്ടികയില്‍ വരികയും ഇവര്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തത്.

നഗരസഭാ തെരഞ്ഞെടുപ്പില്‍ 1000 ല്‍ ഏറെ വോട്ടുകള്‍ക്ക് യുഡിഎഫ് ജയിക്കുന്ന സിറ്റിംഗ് സീറ്റായിരുന്നിട്ടുകൂടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സ്റ്റീഫന്‍ റോബര്‍ട്ട് എത്തിയതോടെ കോര്‍പറേഷനില്‍ യുഡിഎഫ് എറ്റവും കടുത്ത മത്സരം നേരിട്ട ഡിവിഷനായിരുന്നു ഫോര്‍ട്ട് കൊച്ചി.

സ്റ്റീഫന്‍ മത്സരത്തിനിറങ്ങിയതോടെ സിനിമാ താരങ്ങളും രാഷ്ട്രീയ കക്ഷിവ്യത്യാസമില്ലാതെ ഫോര്‍ട്ട് കൊച്ചിയിലെയും പുറത്തെയും ജനങ്ങള്‍ സ്റ്റീഫന്‍റെ പ്രചരണത്തിനായി രംഗത്തെത്തിയതും യുഡിഎഫ് ക്യാമ്പുകളെ സമ്മര്‍ദത്തിലാക്കിയിരുന്നു.

കടുത്ത മത്സരം നടന്ന ഡിവിഷനില്‍ 7 വോട്ടുകള്‍ക്ക് മാത്രമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചത്. ഇവിടെയാണ് ഇരുപതോളം വോട്ടുകള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതരുടെ നിര്‍ദേശ പ്രകാരം മാനസിക ഭിന്നശേഷിക്കാര്‍ രേഖപ്പെടുത്തിയത്.

വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ വോട്ട് ചെയ്യുന്നത് നിഷേധിക്കാനാവില്ലെന്നും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാവുമായിരുന്നു പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ പോളിംഗ് ഓഫീസര്‍മാരുടെ മറുപടി. ഇതിന് പിന്നാലെയാണ് സ്റ്റീഫന്‍ റോബര്‍ട്ട് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News