തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം കനക്കുന്നു; കെപിസിസി അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡുകള്‍

തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള കലാപം കോൺഗ്രസിനുള്ളിൽ മൂർശ്ചിക്കുന്നു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആ‍വശ്യവുമായി തലസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

കെപിസിസി ആസ്ഥാനത്ത് ഉൾപ്പെടെ കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കൊല്ലം ഡിസിസി പ്രസിഡന്‍റെ ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റാണെന്നാരോപിച്ച് കൊല്ലത്ത് പോസ്റ്റര്‍ പ്രതിഷേധവും ആരംഭിച്ചു.

തെഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ആരംഭിച്ച കലാപമാണ് കോൺഗ്രസ്സിനുള്ളിൽ ദിനം പ്രതി മൂർശ്ചിക്കുന്നത്. കെപിസിസി അധ്യക്ഷനെതിരായ പോസ്റ്ററുകൾക്ക് പിന്നാലെ കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെടുന്ന ഫ്ലക്സ് ബോർഡുകളും തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു‍.

കെപിസിസി ആസ്ഥാനത്തിനും ഡിസിസി ഒാഫീസിനും എം.എൽ.എ ഹോസ്റ്റലിനും മുന്നിലായിട്ടാണ് ബോർഡുകൾ. കെ.സുധാരകനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്നാവശ്യപ്പെട്ടാണ് ബോർഡുകൾ. യൂത്ത് കോൺഗ്രസ്‌, കെഎസ്‍യു സംഘടനകളുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകളും തലസ്ഥാനത്ത് വ്യാപകമായിരുന്നു.

നേതൃത്വത്തിനെതിരെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്ക് പുറമേയാണ് ഇത്തരം പ്രതിഷേധങ്ങളും ഉയരുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രംഗത്ത് വന്നിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്‍റെ് ബിന്ദു കൃഷ്ണയ്ക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധമാരംഭിച്ചു.

ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്റർ ആവശ്യപ്പെടുന്നു.

കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News