‘ശ്രീരാമന്‍റെ ചിത്രം ചന്തയിലോ നഗരസഭാ കെട്ടിടത്തിലോ തൂക്കേണ്ടതല്ല’; പാലക്കാട് വിജയാഹ്ലാദത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട്ട് വിജയാഹ്ലാദ പ്രകടനത്തിനിടെ നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ്ശ്രീറാം ബാനറുയര്‍ത്തിയതില്‍ ബിജെപിക്കുള്ളിലും അതൃപ്തി.

പ്രവര്‍ത്തകരുടെ അതിരുവിട്ട ആവേശപ്രകടനം അപക്വമാണെന്നും ഇത് നേതൃത്വത്തിന്‍റെ വീഴ്ചയാണെന്നും മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ശ്രീരാമന്‍റെ ചിത്രം വെക്കേണ്ടത് ചന്തയിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ അല്ലെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ലെന്നും കമ്മിറ്റികളെ സജ്ജമാക്കാത്തതും നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News