ഓണ്‍ലൈന്‍ വാര്‍ത്തയില്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തെ ട്രോളി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ എറ്റവും കൂടുതല്‍ ആഘോഷിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരിക്കും കെ സുരേന്ദ്രന്‍. ഓരോഘട്ടത്തിലുമുള്ള പ്രതികരണങ്ങളിലൂടെ നിരവധി അപരനാമങ്ങളാണ് ട്രോളന്‍മാര്‍ കെ സുരേന്ദ്രനെന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടിന് ചാര്‍ത്തി നില്‍കിയിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ ഒരു യൂസര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ ആഘോഷിക്കപ്പെടുന്നത്.

വലിയ അമ്പലങ്ങള്‍ ഉള്ളിടത്തെല്ലാം ബിജെപി ജയിച്ചു എന്ന കെ സുരേന്ദ്രന്റെ പ്രതികരണത്തെ തലക്കെട്ടാക്കിയാണ് ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയത്.

ഇതിന് താഴെ അഖില്‍ രാജ് എന്ന വായനക്കാരന്റെ പ്രതികരണമാണ് വൈറലാകുന്നത്. പക്ഷെ സ്‌കൂള്‍ ഉള്ളിടത്തെല്ലാം തോറ്റു എന്നായിരുന്നു അഖില്‍ രാജിന്റെ പ്രതികരണം.

സ്വാമി സന്ദീപാനന്ദഗിരി ഉള്‍പ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയുടെയും കമന്റിന്റെയും സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here