കൊടുവള്ളിയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതി

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാവുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊടുവള്ളിയില്‍ നിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനം നയിച്ചതും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തതും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുലെയ്‌സ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അബുലെയ്‌സിന്റെ പങ്ക് പുറത്തുവന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുമായി ഇയാള്‍ക്കുള്ള പങ്ക് വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് കൊടുവള്ളി നഗരസഭയില്‍ നിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി പികെ സുബൈറിന്റെ ആഹ്ലാദ പ്രകടനത്തില്‍ അബുലെയ്‌സ് പങ്കെടുത്തത്. പ്രകടനം നയിക്കുന്നതും നിയന്ത്രിക്കുന്നതും അബുലെയ്‌സ് ആണെന്ന് ദൃശ്യങ്ങലില്‍ നിന്ന് വ്യക്തമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News