ടി ആർ പി തട്ടിപ്പ്; ബാർക് മേധാവിക്ക് ചാനലിൽ നിന്ന് പാരിതോഷികങ്ങൾ

ടെലിവിഷൻ റേറ്റിംഗ് പോയിൻറുകളിൽ (ടി‌ആർ‌പി) കൃത്രിമം കാണിച്ച അഴിമതി കേസിന്റെ അന്വേഷണത്തിൽ സിറ്റി ക്രൈംബ്രാഞ്ച്, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോമിൽ രാംഘരിയയ്ക്ക് ഒരു ടിവി ചാനൽ അവധിക്കാല പാക്കേജുകളും ഷോപ്പിംഗ് കൂപ്പണുകളും പങ്കിട്ടതിന്റെ വിവരങ്ങൾ പുറത്ത്. ബാർക്കിന് മാത്രം സ്വന്തമായ ടെലിവിഷൻ പ്രേക്ഷകരുടെ അവലോകന കണക്കുകൾ പങ്കു വച്ചതിനാണ് പാരിതോഷികങ്ങൾ നൽകി ബാർക് മേധാവിയെ ചാനൽ സുഖിപ്പിച്ചത്.

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ വിവരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന്റെയും മേൽനോട്ടം വഹിക്കുന്നതിന്റെയും ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനമാണ് ബാർക്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രാംഘരിയയ്ക്ക് അനധികൃത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. രാംഘരിയയും ടിവി ചാനൽ നടത്തുന്ന കമ്പനിയുടെ ഡയറക്ടറും തമ്മിൽ നടത്തിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മുംബൈയിലെ ബാർക് ഓഫീസിലേക്ക് പോലീസ് വെള്ളിയാഴ്ച ഒരു സംഘത്തെ അയച്ചിരുന്നു. തുടർന്ന് പോലീസ് പിടിച്ചെടുത്ത രാംഘരിയയുടെ ലാപ്ടോപ്പ് സൈബർ വിശകലനത്തിനായി അയച്ചിരിക്കയാണ്.

കൂടാതെ ചില മുൻ ബാർക് ജീവനക്കാരുടെ പങ്കാളിത്തവും പോലീസ് പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. രാംഘരിയയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ അറസ്റ്റിലായ പതിനാലാമത്തെ പ്രതിയാണ് ബാർക് മേധാവി.

നേരത്തെ അറസ്റ്റിലായ ഒരു പ്രതിക്ക് ടിആർപി ഏറ്റക്കുറച്ചിലുകളെക്കുറിച്ച് രാംഘരിയ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ചാനലിനൊട് പ്രത്യേക താൽപ്പര്യ പ്രകാരമുള്ള തലത്തിലാണ് പ്രതി പ്രവർത്തിച്ചതെന്നും ഇതനുസരിച്ചു ചില അവസരങ്ങളിൽ ഡാറ്റയിൽ വരെ കൃത്രിമത്വം നടത്തിയാതായി കണ്ടെത്തിയെന്നും പോലീസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News