ഹോളിവുഡില്‍ തിളങ്ങാനൊരുങ്ങി ധനുഷ്

ഹോളിവുഡില്‍ വീണ്ടും തന്‍റെ ക‍ഴിവ് തെളിയിക്കാനൊരുങ്ങുകയാണ് സിനിമാ ആരാധകരുടെ പ്രിയ താരം ധനുഷ്.
അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് ഭാഗമാകുന്നുന്നു എന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് താരം പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങല്‍ ആരാധകരോട് പങ്കുവച്ചത്. ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

‘ഈ അതിശയകരമായ ആക്ഷന്‍ പായ്ക്ക് അനുഭവത്തിനായി കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്ബാടുമുള്ള ആരാധകരോട് നന്ദിയും സ്നേഹവും അറിയിക്കുന്നു-‘ധനുഷ് കുറിച്ചു.

റൂസോ സഹോദരങ്ങളുടെ ‘ദ േ്രഗ മാന്‍’ എന്ന ചിത്രത്തിലാണ് ധനുഷ് എത്തുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്‌ക്രീനില്‍ എത്തുക. അനാ ഡെ അര്‍മാസ് ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ആണ് ധനുഷ് ആദ്യമായി അഭിനയിക്കുന്ന രാജ്യാന്തര ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News