57 കായിക താരങ്ങള്‍ക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമനം

57 കായിക താരങ്ങളെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രെയിനിങ്ങ് പൂർത്തിയാക്കിയതിനു ശേഷമുള്ള പാസിങ്ങ് ഔട്ട് പരേഡ് ഇന്ന് നടന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കായികതാരങ്ങൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കുക എന്നത് എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയമായിരുന്നു. അതിൻ്റെ ഭാഗമായി നൂറിലധികം താരങ്ങൾക്കാണ് ഇതിനകം കേരളാ പോലീസിൽ നിയമനം നൽകിക്കഴിഞ്ഞത്.

മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

57 കായിക താരങ്ങളെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമിച്ചു. ട്രെയിനിങ്ങ് പൂർത്തിയാക്കിയതിനു ശേഷമുള്ള പാസിങ്ങ് ഔട്ട്…

Posted by Pinarayi Vijayan on Friday, 18 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News