തണ്ണിമത്തന്‍ വിളവെടുത്ത് അനു സിത്താര; ‍‍വെെറലായി വീഡിയോ

തന്‍റെ കൃഷിത്തോട്ടത്തിലുണ്ടായ തണ്ണിമത്തന്‍ വിളവെടുത്ത് നടി അനു സിത്താര. താരം തന്നെയാണ് താന്‍ തണ്ണിമത്തന്‍ വി‍‍ളവെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വിളവെടുത്ത തണ്ണിമത്തന്‍ അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുന്നതും വീഡിയോയില്‍ കാണാം. കടയില്‍ നിന്ന് വാങ്ങി കഴിച്ച തണ്ണിമത്തന്റെ വിത്ത് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവച്ച വീഡിയോയില്‍ താരം പറഞ്ഞിരുന്നു.

അനു വീഡിയോ പങ്കുവച്ചതിന് പിന്നാലെ നടി പ്രാചി തെഹ്ലാന്‍ ഉള്‍പ്പടെയുള്ള താരങ്ങളും ആരാധകരും കമന്റുമായി രംഗത്ത് എത്തി. എനിക്കും വേണം അനു ചേച്ചി എന്നാണ് നടി പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്നാണ് അനു സിത്താരയുടെ മറുപടി. ‌ നേരത്തെയും തന്റെ ഓര്‍ഗാനിക് കൃഷിയെ കുറിച്ച് അനു സിത്താര സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരുന്നു.

ലോക്ഡൗണ്‍ കാലത്താണ് അനു സിത്താര ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ കൃഷിത്തോട്ടത്തിന്റെ വീഡിയോ അനു പങ്കുവച്ചത്.

ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ തുടങ്ങിയവയെല്ലാം താരം തന്‍റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News