നടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രം പുറത്തുവിട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

നടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. മെട്രോയുടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.

ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മെട്രോയിലൂടെയായിരുന്നു പ്രതികൾ മാളിലെത്തിയത്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

സംഭവത്തിന് ശേഷം മെട്രോയില്‍ തന്നെ ഇരുവരും സൗത്ത് സ്‌റ്റേഷനിലേക്ക് തിരിച്ച് പോയി. മാളിലെ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ കബളിപ്പിച്ചാണ് ഇവര്‍ അകത്ത് കടന്നത്. പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News