പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ബിജെപി പ്രവർത്തകര്‍ പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.
നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് വലിയ പാതകമല്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്

ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും ശ്രീരാമൻ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണെന്നും വി മുരളീധരൻ പറഞ്ഞു.വിവാദം ഉണ്ടാക്കുന്നത് മതവിദ്വേഷം പടർത്താൻ ലക്ഷ്യമിടുന്നവരാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഭരണഘടനാ സ്ഥാപനത്തിന്റെ മുകളിൽ മതത്തെ പ്രതിനിധീകരിക്കുന്ന ഫ്ലക്സ് ഉയർത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘അങ്ങനെയാണെങ്കിൽ ശ്രീ ഇ.കെ നായനാർ വത്തിക്കാനിൽ പോയപ്പോൾ ഭഗവത് ഗീത കൊടുത്തത് തെറ്റല്ലേ? ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ നായനർ ചെയ്തത് തെറ്റാണ്’എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

‘ഇ കെ നായനാർ അന്ന് പറഞ്ഞത് ഭഗവത് ഗീത ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നാണ്. ശ്രീരാമനും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. ശ്രീരാമന്റെ അനന്തരാവകാശികളാണ് ഈ രാജ്യത്തെ മുഴുവൻ ആളുകളും. മതപരമായിട്ടുള്ള ആരാധനാ കാര്യങ്ങളിൽ വ്യത്യാസമുണ്ടാകാം. പക്ഷേ, ശ്രീരാമനെ ആരും തള്ളിപ്പറഞ്ഞിട്ടില്ല ഇതുവരെ. ശ്രീരാമൻ ഇവിടെ മറ്റു മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അവരുടെ പുതിയ മതത്തിലേക്ക് മാറുന്നതിനു മുമ്പ് ഉള്ള ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ്.’ – കേന്ദ്ര മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News