കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയിൽ കെപിസിസിക്കെതിരെ രൂക്ഷ വിമർശനം

കെപിസിസിക്കെതിരെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയിൽ രൂക്ഷ വിമർശനം. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും, ശക്തമായ നേതൃത്വം വേണമെന്നും യോഗത്തിൽ വിമർശനം. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഹൈക്കമണ്ടും ഇടപെടൽ ആരംഭിച്ചു. മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് കേരളത്തിന്റെ ചുമതല നൽകി.

തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് കെപിസിസ്‌ക്കെതിരായ വിമർശനവും കേരളത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടലും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതികാര യോഗത്തിൽ കെപിസിസിക്കെതിരെ രൂക്ഷവിമര്ശനമാണ് ഉയർന്നത്.

ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും, ശക്തമായ നേതൃത്വം വേണമെന്നുമാണ് യോഗത്തിലെ പൊതു അഭിപ്രായം.അതേ സമയം ഹൈക്കമാൻഡ് മൂന്ന് എഐസിസി സെക്രട്ടറിമാർക്ക് കേരളത്തിന്റെ ചുമതല നൽകി. പി വിശ്വനാഥൻ, ഇവാൻ ഡിസൂസ, പി വി മോഹൻ എന്നിവരെയാണ് നിയമിച്ചത്.

തരിഖ് അൻവറെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച ശേഷം ആദ്യമായാണ് സെക്രെട്ടറിമാരെ ചുമതലപ്പെടുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷച്ച പ്രകടനം നടത്താനാകാത്തതിനെ തുടർന്ന് കേരളത്തിലെ നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.ഡിസിസികളുടെ സംഘടനാവീഴ്ചകളും കോൺഗ്രസിൽ ചർച്ച യായിരിക്കുകയാണ്.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, കാസർകോട് തുടങ്ങിയ ഡിസിസികളുടെ പ്രവർത്തങ്ങൾക്കെതിരെ ഘടകകക്ഷി നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു. പരമ്പരാഗത യുഡിഎഫ് കോട്ടളിലും വിള്ളലുണ്ടായത് ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News